Home Featured റോയ് കൃഷ്ണയുടെ സൈനിങ് പ്രഖ്യാപിച്ച്‌ ബെംഗളൂരു

റോയ് കൃഷ്ണയുടെ സൈനിങ് പ്രഖ്യാപിച്ച്‌ ബെംഗളൂരു

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സ്റ്റാര്‍ സ്ട്രൈക്കര്‍മാരില്‍ ഒരാളായ റോയ് കൃഷ്ണ ബെംഗളൂരുവിലേക്ക്. താരത്തെ സൈന്‍ ചെയ്തതായി ബെംഗളൂരു ഔദ്യോഗികമായി അറിയിച്ചു. ഫിജി സ്ട്രൈക്കറായ റോയ് രണ്ട് വര്‍ഷത്തെ കരാറില്‍ ബെംഗളൂരു എഫ്സിയുടെ ഭാഗമാകും.

2019-20 സീസണില്‍ എടികെയിലൂടെയാണ് റോയ് ഇന്ത്യയിലെത്തിയത്. ആദ്യ സീസണില്‍ തന്നെ റോയിക്ക് ഐഎസ്‌എല്‍ കിരീടം നേടാന്‍ കഴിഞ്ഞു. കഴിഞ്ഞ സീസണിലും ബഗാനിലെ മികച്ച പ്രകടനം ആവര്‍ത്തിച്ച ശേഷമാണ് റോയ് ക്ലബ് വിട്ടത്.

കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ള മറ്റ് ചില ക്ലബ്ബുകളും റോയിയെ സൈന്‍ ചെയ്യാന്‍ മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ താരം ബെംഗളൂരുവിലേക്ക് ചേക്കേറുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group