Home Featured ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളില്‍ ബംഗളുരുവും

ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളില്‍ ബംഗളുരുവും

ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളായി സിംഗപ്പൂരും ന്യൂയോര്‍ക്കും. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഒന്നാം സ്ഥാനം ഈ രണ്ട് നഗരങ്ങള്‍ പങ്കിട്ടത്.2021ലെ റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇസ്രായേലിലെ ടെല്‍ അവീവ് ഇത്തവണ മൂന്നാമതാണ്. ഹോങ്കോംഗ്, ലോസ് ഏഞ്ചല്‍സ് എന്നീ നഗരങ്ങള്‍ക്കാണ് നാലാം സ്ഥാനം.170ല്‍ അധികം നഗരങ്ങളിലെ സാധന-സേവനങ്ങളുടെ വില താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കിയത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ശരാശരി 8.1 ശതമാനമാണ് ഈ നഗരങ്ങളിലെ വിലക്കയറ്റം. 2021ല്‍ ഈ നഗരങ്ങളിലെ ശരാശരി പണപ്പെരുപ്പം 3.5 ശതമാനം മാത്രമായിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജ പ്രതിസന്ധിയും പണപ്പെരുപ്പവും ജീവിതച്ചെലവ് കുത്തനെ ഉയര്‍ത്തി.

അതേ സമയം ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ നഗരമായി ഇത്തവണയും സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസ് തെരഞ്ഞെടുക്കപ്പെട്ടു. പട്ടികയില്‍ ഏറ്റവും ഒടുവിലായി ഇടം പിടിച്ച, ജീവതച്ചെലവ് കുറഞ്ഞ 10ല്‍ മൂന്നും ഇന്ത്യന്‍ നഗരങ്ങളാണ്. ചെലവ് കുറഞ്ഞ നഗരങ്ങളില്‍ എട്ടാംസ്ഥാനമാണ് ഗുജറാത്തിലെ അഹമ്മദാബാദിനുള്ളത്. ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങള്‍ യഥാക്രമം 9,10 സ്ഥാനങ്ങള്‍ നേടി.

ജീവിതച്ചെലവ് ഉയര്‍ന്നടോപ് 10 നഗരങ്ങള്‍

1.സിംഗപ്പൂര്‍/ന്യൂയോര്‍ക്ക്2.ടെൽ അവീവ്

3.ടെല്‍ അവീവ്

4.ഹോങ്കോംഗ് ,

5.ലോസ് ഏഞ്ചല്‍സ്

6.സൂറിച്ച്‌ സ്വിറ്റ്സര്‍ലന്‍ഡ്

7.ജനീവ .സാന്‍ ഫ്രാന്‍സിസ്കോ

9.പാരീസ് ഫ്രാന്‍സ്

10. കോപ്പന്‍ഹേഗന്‍

ജീവിതച്ചെലവ് കുറഞ്ഞ ടോപ് 10 നഗരങ്ങള്‍:

1. ദമാസ്കസ്

2.ട്രിപ്പോളി

3. ടെഹ്‌റാന്‍

4.ടുണിസ്

5.താഷ്കെന്റ്

6.കറാച്ചി

7.അല്‍മാട്ടി

8.അഹമ്മദാബാദ്

9.ചെന്നൈ

10. ബംഗളൂരു, അള്‍ജിയേഴ്സ്, കൊളംബോ

You may also like

error: Content is protected !!
Join Our WhatsApp Group