കമ്ബള വെറുമൊരു കായിക വിനോദമല്ല. തീരദേശവാസികളുടെ സംസ്കാരത്തിന്റെ പ്രതീകമാണിത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ മാത്രമാണ് ഇതുവരെ ഈ ആവേശഭരിതമായ മത്സരം അരങ്ങേറിയിട്ടുള്ളു.ഇപ്പോഴിതാ ഉദ്യാന നഗരിയായ ബാംഗ്ലൂര്‍ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനായി ഒരുങ്ങുകയാണ്. 90 ജോഡി കാളകളെ ഉപയോഗിച്ച് നടത്തുന്ന തീരദേശ കര്‍ണാടകയിലെ ഒരു നാടോടി കായിക വിനോദമാണ് കമ്ബള. ആരോഗ്യവാന്മാരും മെരുക്കിയതുമായ കാളകളെ നന്നായി ചവിട്ടിമെതിച്ച മണ്ണിന്റെ വയലില്‍ ഓടിക്കുന്ന മത്സരമാണ് കമ്ബള. ഉഡുപ്പി, ദക്ഷിണ കന്നഡ, കാസര്‍ഗോഡ് ജില്ലകളിലാണ് ഈ കായിക വിനോദം കൂടുതലായി സംഘടിപ്പിക്കപ്പെടുന്നത്.
സാധാരണയായി വിളവെടുപ്പിന് സേഷമാണ് കര്‍ഷകര്‍ കമ്ബള സംഘടിപ്പിക്കാറുള്ളത്. മാത്രമല്ല തുളുഭാഷ സംസാരിക്കുന്നവരുടെ വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് ബാംഗ്ലൂരില്‍ ചരിത്രത്തില്‍ ആദ്യമായി കമ്ബള നടത്താൻ ഒരുങ്ങുന്നത്. നിലവില്‍, പാലസ് ഗ്രൗണ്ടില്‍ ആണ് കമ്ബളയ്ക്കുള്ള വേദിയൊരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇതിനോടകം തന്നെ മൈസൂര്‍ വോഡയാറുമായി ചര്‍ച്ച ചെയ്തതായി പറയപ്പെടുന്നു. നവംബര്‍ ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട തീയ്യതികള്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.
100 മുതല്‍ 150 വരെ ജോഡി കാളകളെ ഇതിനായി അണിനിരത്തുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന അറിയിപ്പ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ കമ്ബളയില് ഏകദേശം 50,000 ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോളിവുഡ് നടിമാരായ ഐശ്വര്യ റായ്, ശില്പ ഷെട്ടി, അനുഷ്ക ഷെട്ടി എന്നിവരും മുഖ്യാതിഥികളാകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന.
കമ്ബളിലേക്ക് വരുന്ന കാളകളെ ട്രെയിൻ മാര്‍ഗം എത്തിക്കാൻ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്. കമ്ബള തുടങ്ങുന്നതിന് ഒരാഴ്ച മുമ്ബാണ് കേസരുഗഡ്ഡെ തയ്യാറാക്കുന്നത്. ഇതോടനുബന്ധിച്ച് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയും ബെംഗളൂരുവിലെ ജനങ്ങള്‍ക്ക് കമ്ബളയെ പരിചയപ്പെടുത്താൻ തുളുക്കൂട്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
വൈദ്യുതി നിരക്ക് കൂടുമോ?; സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷം; ഇന്ന് ഉന്നതതലയോഗം
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമോ എന്നതില്‍ ഇന്ന് തീരുമാനമാകും. സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറഞ്ഞ സാഹചര്യത്തില്‍, വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് നാലുമണിക്കാണ് യോഗം. ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ, കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ശേഷിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 81 ശതമാനം വെള്ളമുണ്ടായിരുന്നു. ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തു നിന്നും വാങ്ങുന്നത്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സർചാർജ് കൊണ്ടുവരാനാണ് ആലോചന. അധിക വൈദ്യുതി വാങ്ങുന്നത് അടക്കം വിഷയങ്ങളിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന എച്ച് ടി ഉപഭോക്താക്കളുടെ ഹർജിയിൽ നിരക്ക് വർധനക്ക് ഹൈക്കോടതി താത്കാലിക സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ആ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്റ്റേ ഉത്തരവ് നീക്കിയാൽ വൈദ്യുതി നിരക്ക് ഉയർത്തി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചേക്കും.