ബെംഗളുരുവിൽ നിന്ന് ആലപ്പുഴയിലേക്ക് ഫ്ലിക്സ്ബസ് ഇന്ത്യ താങ്ങാനാവുന്ന നിരക്കിൽ രാത്രികാല ബസ് സർവീസ് ആരംഭിച്ചു. ആഗോളതലത്തിൽ മികച്ച യാത്രാസാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന കമ്പനിയാണ് ഫ്ലിക്സ്ബസ് ഇന്ത്യ. ബെംഗളുരുവിൽ നിന്ന് ഗോവയിലേക്ക് 1600 രൂപയും ആലപ്പുഴയിലേക്ക് 1400 രൂപയുമാണ് നിരക്ക്.പരിസ്ഥിതിസൗഹൃദവും സുഖകരവുമായ യാത്രകൾക്ക് ആവശ്യക്കാരേറി വരുന്ന ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുകയാണ് ഫ്ലിക്സ്ബസ് ഇന്ത്യയുടെ ലക്ഷ്യം. ലാർജ് ശ്രേണിയിലുള്ള ബസുകൾ ആഴ്ചയിൽ 6 ദിവസവും എക്സ്ട്രാ ലാർജ് ബസുകൾ എല്ലാ ദിവസവും സർവീസ് നടത്തും.
സ്ഥിരം യാത്രക്കാരുള്ള പ്രത്യേക സീസണുകളും ആഘോഷദിവസങ്ങളും കൂടി കണക്കിലെടുത്താണ് ഈ രണ്ട് റൂട്ടുകളിലും ബസുകൾ അവതരിപ്പിച്ചിട്ടുള്ളത്. ബെംഗളൂരു-ആലപ്പുഴ റൂട്ടിൽ കൃഷ്ണഗിരി, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലും സ്റ്റോപ്പുകളുണ്ട്. ബെംഗളൂരു-ഗോവ റൂട്ടിൽ തുംകുരു, ചിത്രദുർഗ, ദേവനാഗരി, ഹവേരി, യെല്ലാപൂർ, കാർവാർ, എന്നിവയ്ക്ക് പുറമെ ഗോവയിലെ പ്രധാന ആകർഷണങ്ങളായ പാലോലെം, മർഗോവ, പഞ്ചിം, മപ്സ എന്നിവിടങ്ങളിലും ബസുകൾ നിർത്തും.
വെറും 48 മണിക്കൂർ മതി, കാൻസർ വാക്‌സിൻ എഐ ഉണ്ടാക്കിത്തരും’; വൻ വാഗ്‌ദാനവുമായി ലാറി എല്ലിസൺ
സാങ്കേതിക വിദ്യയുടെ വളർച്ച നമ്മുടെ സങ്കൽപ്പങ്ങൾക്കും അപ്പുറം കടക്കുന്ന വേളയിൽ നിർണായക നിരീക്ഷണവുമായി ഒറാക്കിൾ ചെയർമാൻ ലാറി എല്ലിസൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐക്ക് കാൻസർ കണ്ടുപിടിക്കാനും വെറും 48 മണിക്കൂർ കൊണ്ട് അതിനുള്ള വാക്‌സിൻ നിർമ്മിക്കാനുമുള്ള ശേഷിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രസ്‌തുത സമയം കൊണ്ട് എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനും എഐ വിചാരിച്ചാൽ സാധിക്കുമെന്നാണ് എല്ലിസൺ പറയുന്നത്.സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സൺ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത വൈറ്റ്ഹൗസിൽ വച്ച് നടന്ന യോഗത്തിലാണ് എല്ലിസൺ ലോകത്തിന്റെ തലവര മാറ്റാൻ പോലും സാധിക്കുന്ന കണ്ടുപിടിത്തത്തിലേക്കുള്ള സൂചനകൾ നൽകിയത്. ശാസ്ത്രം ഇത്രയധികം പുരോഗമിച്ചിട്ടും കാൻസർ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന ന്യൂനതയ്ക്ക് ഇതോടെ പരിഹാരമാവുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
ഇത്തരം മുഴകളുടെ ചെറിയ ശകലങ്ങൾ നിങ്ങളുടെ രക്തത്തിൽ ഉണ്ടാവും. അതുകൊണ്ട് തന്നെ കാൻസർ നേരത്തേ കണ്ടുപിടിക്കാൻ സാധിക്കും. എഐ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിച്ചാൽ രക്തപരിശോധനയിലൂടെ അർബുദം നേരത്തേ കണ്ടെത്താൻ കഴിയും. ഈ പരിശോധനയിൽ എഐ ഉപയോഗിക്കാനും കഴിയും’ എല്ലിസൺ പറഞ്ഞു.’ഒരിക്കൽ ഞങ്ങൾ ആ കാൻസർ ട്യൂമർ ജീൻ സീക്വൻസ് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങൾക്ക് ആ വ്യക്തിക്ക് വാക്‌സിനേഷൻ നൽകാം.
ഓരോ വ്യക്തിക്കും പ്രത്യേക വാക്‌സിൻ ഇതിലൂടെ രൂപകൽപ്പന ചെയ്യാം. ആ എംആർഎൻഎ വാക്‌സിൻ, ഏകദേശം 48 മണിക്കൂറിനുള്ളിൽ എഐ ഉപയോഗിച്ച് വീണ്ടും റോബോട്ടിക്ക് രീതിയിലൂടെ നിങ്ങൾക്ക് അത് നിർമ്മിക്കാം’ എല്ലിസൺ വ്യക്തമാക്കി.
‘നിങ്ങൾ ഒന്ന് മാത്രം സങ്കൽപ്പിക്കുക. നേരത്തെയുള്ള കാൻസർ സ്ഥിരീകരണം, ശേഷം നിങ്ങളുടെ പ്രത്യേക കാൻസറിനുള്ള വാക്‌സിൻ വികസിപ്പിക്കുകയും 48 മണിക്കൂറിനുള്ളിൽ ആ വാക്‌സിൻ നിങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്‌താൽ, അതായിരിക്കും ഭാവിയുടെ വാഗ്‌ദാനം, ഇത് തന്നെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാഗ്‌ദാനം ചെയ്യുന്ന കാര്യം’ ഒറാക്കിൾ ചെയർമാൻ ചൂണ്ടിക്കാട്ടി.
ഓപ്പൺഎഐ, സോഫ്റ്റ്ബാങ്ക്, ഒറാക്കിൾ എന്നീ കമ്പനികൾ ചേർന്ന് സ്‌റ്റാർഗേറ്റ് എന്ന സംയുക്ത സംരംഭം കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിലൂടെ വിവിധ ഇടങ്ങളിൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുകയും യുഎസിൽ 1,00,000-ത്തിലധികം തൊഴിലവസരങ്ങൾ പുതുതായി സൃഷ്‌ടിക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.