Home Featured ബെംഗളൂരു :വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന എളുപ്പമാക്കാൻ സി.ടി.എക്സ് സംവിധാനം നടപ്പാക്കുന്നു

ബെംഗളൂരു :വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന എളുപ്പമാക്കാൻ സി.ടി.എക്സ് സംവിധാനം നടപ്പാക്കുന്നു

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡരാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്ക് നൂതനമായ കംപ്യൂട്ടർ ടോമോഗ്രാഫി എക്സ് റേ (സി.ടി.എക്സ്.) സംവിധാനം നടപ്പാക്കുന്നു.യാത്രികർക്ക് സുരക്ഷാ പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാൻഡ് ബാഗിൽനിന്ന് നീക്കേണ്ടിവരില്ലെന്നതാണ് പ്രത്യേകത. വേഗത്തിൽ സുരക്ഷാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. പരിശോധനയ്ക്ക് വേണ്ടിവരുന്ന ട്രേകളുടെ എണ്ണവും കുറയ്ക്കാനാകും. രണ്ടാം ടെർമിനലിൽ പരീക്ഷണാടിസ്ഥാനത്തിൽ യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

ഡിസംബറോടെ സംവിധാനം യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) അറിയിച്ചു. ആഭ്യന്തര യാത്രക്കാർക്കു മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാക്കുക. ഓട്ടോമാറ്റിക് ട്രേ റിട്രൈവൽ സിസ്റ്റത്തോടെയുള്ള സി.ടി.എക്സ്. യന്ത്രം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകും കെംപെഗൗഡ വിമാനത്താവളം.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ കോമ്ബസ് കൊണ്ട് 108 തവണ കുത്തി

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് കോമ്ബസ് ഉപയോഗിച്ച്‌ ആക്രമിച്ചു. കുട്ടികള്‍ തമ്മിലുള്ള വഴക്കിനിടെയായിരുന്നു ആക്രമണം.മൂന്ന് സഹപാഠികള്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് 108 തവണ കുത്തേറ്റു. മധ്യപ്രദേശിലെ ഇൻഡോറിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം.നവംബര്‍ 24ന് എയ്‌റോഡ്രോം പൊലീസ് സ്‌റ്റേഷനു കീഴിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കുട്ടികള്‍ തമ്മിലുള്ള വഴക്കിനിടെ സഹപാഠികള്‍ ജ്യാമിതി കോമ്ബസ് ഉപയോഗിച്ച്‌ 108 തവണ കുത്തുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. മകൻ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയത്. മകൻ്റെ ശരീരത്തില്‍ നിറയെ മുറിവുകളും പാടുകളുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.മകൻ വീട്ടില്‍ തിരിച്ചെത്തിയ ശേഷം കരഞ്ഞുകൊണ്ട് അവൻ നേരിട്ട ദുരനുഭവം വിവരിച്ചു.

എന്തുകൊണ്ടാണ് സഹപാഠികള്‍ മകനോട് ഇത്ര ക്രൂരമായി പെരുമാറിയതെന്ന് എനിക്കറിയില്ല. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാൻ സ്കൂള്‍ മാനേജ്മെന്റ് തയ്യാറായില്ല”-അദ്ദേഹം പറഞ്ഞു. എയ്‌റോഡ്രോം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ ശിശുക്ഷേമ സമിതി ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് അധ്യക്ഷ പല്ലവി പോര്‍വാള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ കുട്ടികളും 10 വയസ്സിന് താഴെയുള്ളവരാണ്, നിയമ വ്യവസ്ഥകള്‍ അനുസരിച്ച്‌ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വിവേക് സിംഗ് ചൗഹാൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group