Home Featured ബംഗളൂരു: നഗരത്തിൽ എയർപോർട്ട് ഇ-ടാക്സി സർവീസ് ആരംഭിച്ചു

ബംഗളൂരു: നഗരത്തിൽ എയർപോർട്ട് ഇ-ടാക്സി സർവീസ് ആരംഭിച്ചു

ബംഗളൂരു: സ്വകാര്യ കമ്ബനി ‘റിഫക്‌സ് ഇവീല്‍സ്’ നടത്തുന്ന പുതിയ ഇലക്‌ട്രിക് എയർപോർട്ട് ടാക്സി സർവിസ് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉദ്ഘാടനം ചെയ്തു. എയർപോർട്ട് ഓപറേറ്ററുമായി സഹകരിച്ചാണ് സേവനം നല്‍കുന്നത്.ഇതിനകം 200 ഇലക്‌ട്രിക് കാറുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോള്‍ 170 ഇലക്‌ട്രിക് കാറുകള്‍ കൂടി സർവിസില്‍ ഉള്‍പ്പെടുത്തി.

യാത്രക്കാർക്ക് വിവിധ തരത്തിലുള്ള ഇലക്‌ട്രിക് ടാക്സികള്‍ ബുക്ക് ചെയ്യാനും ബംഗളൂരുവിലെ ഏത് പ്രദേശത്തുനിന്നും വിമാനത്താവളത്തിലേക്ക് 699 രൂപക്ക് യാത്ര ചെയ്യാനും കഴിയുന്ന പുതിയ ഓഫറും കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്.

മകള്‍ സെക്‌സ് റാക്കറ്റിന്റെ വലയിലെന്ന് വ്യാജ ഫോണ്‍കോള്‍, 1 ലക്ഷം ആവശ്യപ്പെട്ടു; അമ്മ ഹൃദയംപൊട്ടി മരിച്ചു

മകള്‍ സെക്സ് റാക്കറ്റില്‍ കുടുങ്ങിയെന്ന വ്യാജ ഫോണ്‍ കോളിന് പിന്നാലെ ഹൃദയം പൊട്ടി മാതാവ് മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.സർക്കാർ സ്കൂളിലെ അധ്യാപികയായ മാലതി വർമ (58) യാണ് മരിച്ചത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ള വ്യാജ ഫോണ്‍ കോളിന് പിന്നാലെ മാലതി വർമ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നുവെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.വാട്സാപ്പിലൂടെയായിരുന്നു കോള്‍.

മകള്‍ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും സുരക്ഷിതമായി വീട്ടിലേക്ക് എത്തണമെങ്കില്‍ എത്രയും പെട്ടെന്ന് ഒരു ലക്ഷം രൂപ നിശ്ചിത അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെയാണ് മാലതി വർമയ്ക്ക് കോള്‍ വന്നതെന്ന് മകൻ ദിപൻഷു പറഞ്ഞു. പരാതി നല്‍കാനോ മറ്റോ ശ്രമിക്കരുതെന്നും ഫോണില്‍ പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയായിരുന്നു വാട്സാപ്പില്‍ പ്രൊഫൈല്‍ ചിത്രമായി ഉള്‍പ്പെടുത്തിയിരുന്നത്.

മകള്‍ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടു എന്ന കാര്യം കുടുംബത്തിന് മാനഹാനി ഉണ്ടാക്കുമെന്നും ഇതിനിടവരുത്താതിരിക്കാനാണ് ഫോണ്‍ വിളിക്കുന്നതെന്നും കോളില്‍ പറഞ്ഞിരുന്നു.ആഗ്രയിലെ അച്നേരയിലെ സർക്കാർ ഗേള്‍സ് ജൂനിയർ ഹൈസ്കൂളിലാണ് അമ്മ ജോലി ചെയ്യുന്നത്. വ്യാജ കോള്‍ വന്നതോടെ ആകെ പരിഭ്രാന്തരായി അവർ എന്നെ വിളിച്ചു. ഞാൻ അപ്പോള്‍ തന്നെ ആ നമ്ബർ ചോദിച്ചു മനസ്സിലാക്കി. തുടക്കത്തില്‍ +92 എന്ന നമ്ബർ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അത് വ്യാജ സന്ദേശമാണെന്ന് ഞാൻ അമ്മയോട് പറഞ്ഞു.

എന്നാല്‍ അപ്പോഴേക്കും അമ്മ അസ്വസ്ഥയായിത്തുടങ്ങിയിരുന്നു. സഹോദരിയോട് ഞാൻ സംസാരിച്ചെന്നും അവള്‍ കോളേജില്‍ തന്നെയാണെന്നും മറ്റു പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും അമ്മയോട് പറഞ്ഞു. എന്നാല്‍ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ അപ്പ സുഖമില്ലെന്ന് പറയുകയായിരുന്നു. ഞങ്ങള്‍ വെള്ളം കുടിക്കാൻ കൊടുത്തു. സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു’- മകൻ പറഞ്ഞു. സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group