Home കർണാടക 2 BHKക്ക് 70,000 രൂപ വാടകയോ, ഇതാണോ ബെംഗളൂരു? ചുറ്റും തകര്‍ന്ന റോഡും മലിനജലവുമെന്ന് യുവതി

2 BHKക്ക് 70,000 രൂപ വാടകയോ, ഇതാണോ ബെംഗളൂരു? ചുറ്റും തകര്‍ന്ന റോഡും മലിനജലവുമെന്ന് യുവതി

by ടാർസ്യുസ്

ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിലെ ജീവിതച്ചെലവ് സംബന്ധിച്ച്‌ വ്യത്യസ്തമായ അഭിപ്രായമുണ്ട്. പൊതുവെ ജീവിതച്ചെലവ് ഉയർന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു.ബെംഗളൂരുവിലെ താമസച്ചെലവ് ഉയർന്ന തോതിലാണ്. ഉയർന്ന വാടക സാധാരണക്കാർ ഉള്‍പ്പെടെയുള്ളവരെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇക്കാര്യം ശരിവെക്കുകയാണ് ഒരു യുവതി പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ്.ബെംഗളൂരുവിലെ കോറമംഗല പ്രദേശത്തെ ഉയർന്ന വാടക നിരക്കിനെയാണ് മാർക്കറ്റിംഗ് പ്രൊഫഷണലായ ലുബ്ന മല്‍ഹോത്ര രൂക്ഷമായ ഭാഷയില്‍ വിമർശിക്കുന്നത്. രണ്ട് കിടപ്പുമുറി ഫ്ലാറ്റിന് പ്രതിമാസം 70,000 രൂപ വാടക ഈടാക്കുന്നുവെന്ന റിപ്പോർട്ടിനെയാണ് യുവതി വിമർശിക്കുന്നത്. “2BHK ക്ക് 70,000 രൂപ? കോറമംഗലയ്ക്ക് നാണക്കേടാണിത്. ഗതാഗതം, തുറന്ന മലിനജലം, തകർന്ന റോഡുകള്‍. നമ്മള്‍ എന്തിനാണ് പ്രീമിയം അടയ്ക്കുന്നത്?” – എന്നായിരുന്നു യുവതിയുടെ ചോദ്യം. യുവതിയുടെ പോസ്റ്റ് പതിനായിരക്കണക്കിനാളുകള്‍ കാണുകയും ചെയ്തു.യുവതിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണവുമായി എത്തിയത്. നിലവിലെ പ്രശ്നങ്ങള്‍ക്കിടയിലും പ്രദേശത്തെ വാടക കുത്തനെ ഉയർന്നിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. മോശം ട്രാഫിക് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കഫേകള്‍ക്ക് സമീപമുള്ള ഒരു സ്ഥലത്തിന് 70,000 നല്‍കണമെന്ന ആവശ്യത്തെ ഒരാള്‍ പരിഹസിച്ചു. മോശം ഗതാഗതം, തകർന്ന റോഡുകള്‍, ശുചിത്വ പ്രശ്നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പ്രശസ്തമാണ് കോറമംഗല.ബെംഗളൂരുവിലെ ഏറ്റവും ജനപ്രിയമായ മേഖലകളില്‍ ഒന്നായാണ് കോറമംഗല. ഐടി പ്രൊഫഷണലുകള്‍, സ്റ്റാർട്ടപ്പ് കമ്പനികള്‍, ഐടി ഓഫീസുകള്‍, റസ്റ്റോറന്റുകള്‍, ഷോപ്പിങ് ഏരിയകള്‍ എന്നിവയ്ക്ക് സമീപമാണ് കോറമംഗല. അതിനാല്‍ തന്നെ ജനപ്രിയ ഇടമാണിത്. ഈടാക്കുന്ന ഉയർന്ന വാടകയ്ക്ക് അനുസൃതമായി അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഇല്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു.കൂടുതല്‍ കമ്പനികള്‍ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ വിളിച്ച സാഹചര്യത്തില്‍ ബെംഗളൂരുവിന്റെ പ്രധാന ഭാഗങ്ങളില്‍ വീടുകള്‍ക്കുള്ള ഡിമാൻഡ് വർധിച്ചു. അതിനാല്‍ തന്നെ വാടകയും ഉയർന്ന തോതിലാണ്. നിലവിലെ മാർക്കറ്റ് നിരക്ക് അടിസ്ഥാനമാക്കിയാണ് വാടക വാങ്ങുന്നതെന്നും വാടകക്കാർ, പ്രത്യേകിച്ച്‌ ഉയർന്ന വരുമാനമുള്ള സോഫ്റ്റ്‌വെയർ എൻജിനീയർമാർ വാടകയെക്കുറിച്ച്‌ പരാതിപ്പെടരുതെന്നും ചിലർ വാദിച്ചു. രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരുവില്‍ ഇത്രയും ഉയർന്ന വാടക ഈടാക്കുന്നത് അംഗീകരിക്കാൻ സാധിക്കാത്തതാണെന്ന വാദം ശക്തമാണ്. ഇതിനിടെയാണ് മാർക്കറ്റിങ് പ്രൊഫഷണലായ ലുബ്ന മല്‍ഹോത്രയുടെ പോസ്റ്റ് പുറത്തുവന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group