Home Featured ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ആര്‍. ധ്രുവനാരായണ അന്തരിച്ചു

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ആര്‍. ധ്രുവനാരായണ അന്തരിച്ചു

ബംഗളൂരു: ചാമരാജ്നഗര്‍ മുന്‍ എം.പിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റുമായ ആര്‍. ധ്രുവനാരായണ (62) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 2009, 2014 കാലത്ത് ചാമരാജ്നഗര്‍ എം.പി ആയിരുന്നു. 2019ല്‍ ബി.ജെ.പിയുടെ വി. ശ്രീനിവാസ് പ്രസാദിനോട് പരാജയപ്പെട്ടു. 2004ല്‍ സന്തേമാരഹള്ളി മണ്ഡലത്തില്‍നിന്നും 2008ല്‍ കൊല്ലെഗല്‍ മണ്ഡലത്തില്‍നിന്നും എം.എല്‍.എയായി. 2004ല്‍ ജെ.ഡി.എസിന്‍റെ എ.ആര്‍. കൃഷ്ണമൂര്‍ത്തിയോട് കേവലം ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിച്ച്‌ ചരിത്രത്തില്‍ ഇടംപിടിച്ചു.

മലയാളികളടക്കമുള്ളവരോട് അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.1961 ജൂലൈ 31ന് സി. രംഗസ്വാമിയുടെ മകനായി ചാമരാജ്നഗറിലായിരുന്നു ജനനം. അല്‍പകാലം കൃഷി ഓഫിസറായിരുന്നു. ’83ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്‍.എസ്.യു.ഐയിലടക്കം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് പാര്‍ട്ടിയിലെ വിവിധ ചുമതലകള്‍ വഹിച്ചു. മൈസൂരു വിജയനഗര്‍ ഫോര്‍ത്ത് സ്റ്റേജിലാണ് താമസം.

ഭാര്യ: വീണ. മക്കള്‍: ദര്‍ശന്‍, ധിരണ്‍.നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍ ശനിയാഴ്ച നടത്താനിരുന്ന രാമനഗര്‍ മണ്ഡലത്തിലെ പ്രജധ്വനി യാത്ര റദ്ദാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ അനുശോചിച്ചു. പകരംവെക്കാനില്ലാത്ത നേതാവായിരുന്നു അദ്ദേഹമെന്നും വിയോഗം രേഖപ്പെടുത്താന്‍ വാക്കുകളില്ലെന്നും കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

300 കിലോ, ”ടിക്കിംഗ് ടൈം ബോംബ്”, അധികനാള്‍ ജീവിക്കില്ല’; ഒറ്റയടിക്ക് യുവാവ് കുറച്ചത് 165 കിലോ

യു.എസിലെ മിസിസിപ്പിയിലെ ഒരു യുവാവ് ഏകദേശം 165 കിലോഗ്രാം ശരീരഭാരം കുറഞ്ഞ കാലയളവില്‍ കുറച്ചു. താന്‍ ഒരു “ടിക്കിംഗ് ടൈം ബോംബ്” ആണെന്നും അധികകാലം ജീവിച്ചിരിക്കില്ലെന്നും ഒരു ഡോക്ടര്‍ പറഞ്ഞതിന് ശേഷമാണ് 300 കിലോഗ്രാം ഭാരമുള്ള യുവാവ് ശരീരഭാരത്തില്‍നിന്ന് ഗണ്യമായ അളവ് കുറവ് വരുത്തിയത്.കൂടുതല്‍ കാലം ജീവിക്കണം എന്ന ആഗ്രഹമാണ് ശരീരഭാരം കുറക്കാന്‍ പ്രേരണയായത്. 42കാരനായ നിക്കോളാസ് ക്രാഫ്റ്റ് ആണ് കഥാപാത്രം.

2019ലാണ് നിക്കോളാസിന് ശരീരഭാരം അമതമായി ചികിത്സ തേടുന്നത്.ഡോക്ടറുടെ നിര്‍ദേശപ്രകാരം ഭാരം കുറക്കാന്‍ തന്നെ തീരുമാനിച്ചു. 2019ല്‍ തന്റെ ഭാരം കുറക്കാനുള്ള യാത്ര ആരംഭിച്ചു. ഡയറ്റിംഗിലൂടെ ആദ്യ മാസത്തില്‍ ഏകദേശം 18 കിലോ കുറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് സംസാരിച്ച 42-കാരന്‍ കുട്ടിക്കാലം മുതല്‍ തന്റെ ഭാരവുമായി മല്ലിടുകയാണെന്നും ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് 136 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നും പറയുന്നു.

“വിഷാദം എന്നെ അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചു. എനിക്ക് വേണ്ടത് പോലെ ചുറ്റിക്കറങ്ങാന്‍ കഴിഞ്ഞില്ല. സാധാരണ വാഹനങ്ങളില്‍ കയറാന്‍ കഴിയാറില്ല. ഭാരം കാരണം കുടുംബ പരിപാടികള്‍ക്ക് പോകുന്നതും യാത്ര ചെയ്യുന്നതും പോലും നിര്‍ത്തി. ശരീരവേദന, കാല്‍മുട്ട് വേദന, ശ്വാസതടസ്സം എന്നീ അസുഖങ്ങള്‍ ബുദ്ധിമുട്ടിച്ചു.എന്റെ ഭാരപ്രശ്നത്തില്‍ ഞാന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍, മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഞാന്‍ മരിക്കുമെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു. അങ്ങനെ ഭാരം കുറക്കാന്‍ ഞാന്‍ സ്വയം തുനിഞ്ഞിറങ്ങി” – ക്രാഫ്റ്റ് പറഞ്ഞു. വണ്ണം കുറക്കാന്‍ തന്നെ പ്രോത്സാഹിപ്പിച്ചത് മുത്തശ്ശിയാണെന്നും ക്രാഫ്റ്റ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group