ബെംഗളൂരു : യാത്രക്കാരുടെ സംതൃപ്തിയിൽ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണൽ നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി (എ.എസ്.ക്യു.) സർവേയിലാണ് കണ്ടെത്തൽ. പട്ടികയിലുൾപ്പെട്ട, ലോകത്താകമാനമുള്ള 15 വിമാനത്താവളങ്ങളെ പിന്തള്ളിയാണ് ബെംഗളൂരു വിമാനത്താവളം നേട്ടം സ്വന്തമാക്കിയത്.
വ്യോമയാനമേഖലയിലെ പ്രധാനപ്പെട്ട സൂചികകളിലൊന്നാണ് എ.എസ്.ക്യു. തങ്ങളുടെ ജീവനക്കാരുടെ നിസ്വാർഥമായ സേവനത്തിന്റെ ഫലമാണ് നേട്ടമെന്ന് ബെംഗളൂരു ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചു.ബെംഗളൂരു വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനൽ പ്രവർത്തനം തുടങ്ങി ഏതാനും മാസങ്ങൾ മാത്രം പിന്നിടുന്നതിനിടെ ലഭിച്ച അംഗീകാരം ആത്മവിശ്വാസം വർധിപ്പിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു. ടെർമിനൽ പൂർണതോതിൽപ്രവർത്തനസജ്ജമാകുന്നതോടെ സർവീസുകളുടെ എണ്ണവും യാത്രക്കാരുടെ എണ്ണവും കുത്തനെ വർധിക്കുമെന്നാണ് പ്രതീക്ഷ.
ഗോഡുഗോ’ ടാക്സി ബുക്കിംഗ് ആപ്പ്: കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
പ്രഖ്യാപനങ്ങള്‍ ക്കൊടുവില്‍ രാജ്യത്തെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ ടാക്സി ബുക്കിംഗ് ആപ്പായ ‘ഗോഡുഗോ’ കേരളത്തിലും പ്രവര്‍ത്തനമാരംഭിച്ചു.വനിതാ ദിനത്തിലാണ് ‘ഗോഡുഗോ’ മൊബൈല്‍ ആപ്ലിക്കേഷന്‍ നാടിന് സമര്‍പ്പിച്ചത്. എറണാകുളം മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം. ബീന, ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ ബീന, ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റ് ശ്രീവിദ്യ രാജന്‍, കമ്ബനി മാനേജിംഗ് ഡയറക്ടര്‍ ഐ. ക്ലാരിസ, ഡയറക്ടര്‍ കെയ്റ്റ്ലിന്‍ മിസ്റ്റേക എന്നിവര്‍ ചേര്‍ന്ന് ആപ്പിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.
ഐഒഎസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോഡുഗോയെ കോയമ്ബത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സാണ്. സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. നിലവില്‍, കേരളത്തിലെ പ്രത്യേക നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗോഡുഗോ സേവനം നല്‍കുന്നതെങ്കിലും, ഉടന്‍തന്നെ കേരളത്തിലുടനീളം ഇവ എത്തുന്നതാണ്. യാത്രക്കാര്‍ക്ക് നിരവധി വാഗ്ദാനങ്ങളാണ് ഗോഡുഗോ ഒരുക്കിയിട്ടുള്ളത്