ബെംഗളൂരു : നഗരത്തിൽ നിരന്തരംഅപകടങ്ങളുണ്ടാകുന്ന 60 പ്രദേശങ്ങളുടെ പട്ടികതയ്യാറാക്കി ബെംഗളൂരു ട്രാഫിക് പോലീസ്. പോലീസുകാരുടെ പ്രത്യേകസംഘമാണ് വിവിധ സ്റ്റേഷനുകളുടെ വിവരങ്ങൾ ശേഖരിച്ച് പട്ടികതയ്യാറാക്കിയത്. വരുംദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ കൂടുതൽപരിശോധനകൾ നടത്താനാണ് പദ്ധതി.വാഹനങ്ങളുടെവേഗതകൾ നിയന്ത്രിക്കാൻഇതിനൊപ്പം ക്യാമറകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കും. ഘട്ടംഘട്ടമായി നഗരത്തിലെവാഹനാപകടങ്ങൾ കുത്തനെകുറയ്ക്കുകയാണ് ഇത്തരംമേഖലകൾ കണ്ടെത്തിനിരീക്ഷണമൊരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ജോയന്റ് കമ്മിഷണർ എം.എൻ. അനുത് പറഞ്ഞു.
മൈസൂരു റോഡ്, ബാഗ്മനെ ടെക്പാർക്ക് റോഡ്, മഹാദേവപുര ഔട്ടർ റിങ് റോഡ് തുടങ്ങിയവയാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്ന പ്രദേശങ്ങൾ. ഇവിടെ പ്രത്യേക സംവിധാനങ്ങളൊരുക്കും. ട്രാഫിക് സിഗ്നലുകൾ പരിശോധിച്ച് വാഹനങ്ങൾ ഒരോ ഭാഗത്തേക്കും കടത്തിവിടുന്ന സമയം പുനഃക്രമീകരിക്കാനും തീരുമാനമുണ്ട്. ബി.ബി.എം.പി.യുടെ സഹായത്തോടെ ചിലയിടങ്ങളിലെ സിഗ്നൽ സംവിധാനം പൂർണമായും മാറ്റും.
റോഡ് നിയമങ്ങൾ പാലിക്കാത്തവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിൽ ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നവയിൽ ഭൂരിഭാഗവുമെന്നാണ് ട്രാഫിക് പോലീസിന്റെ കണക്ക്. ആകെ അപകടങ്ങളിൽ 55 ശതമാനവും ഇരുചക്രവാഹനങ്ങൾ കൊണ്ടുണ്ടാകുന്നതാണ്. അമിതവേഗതയിലും സിഗ്നൽ തെറ്റിച്ച് കടന്നുപോകുന്നതുമാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഹണിമൂണ്‍ കഴിഞ്ഞു; കാമുകനോടൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്ക് പോയ യുവതിക്ക് ഇന്ത്യയില്‍ തിരിച്ചെത്തണമെന്ന്
ന്യൂഡല്‍ഹി: ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി അഞ്ജുവിന് ഇന്ത്യയിലേക്ക് തിരിച്ചെത്തണമെന്ന്.ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരിയായ അഞ്ജു ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് പാകിസ്താനിലേക്ക് പോയത്.നാട്ടിലുള്ള മക്കളെ കാണാത്തതിനാല്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അഞ്ജു എന്ന് പാകിസ്താനിലെ ഭര്‍ത്താവ് നസറുല്ല(29) ആണ് അറിയിച്ചത്.പാക്കിസ്ഥാനിലേക്ക് കടന്ന് ജൂലൈ 25നു നസറുല്ലയെ അഞ്ജു വിവാഹം ചെയ്തിരുന്നു. പിന്നാലെ ഫാത്തിമ എന്ന് പേരും സ്വീകരിച്ചിരുന്നു.
വാഗ ബോര്‍ഡര്‍ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭര്‍ത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലുള്ള തന്റെ കുടുംബവീട്ടില്‍ പോകുന്നെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍ നിന്നും പോയത്.2019 മുതല്‍ സമൂഹമാധ്യമത്തിലൂടെയാണ് അഞ്ജു നസറുല്ലയെ പരിചയപ്പെടുന്നത്. ആപരിചയമാണ് അതിര്‍ത്തി കടന്നുള്ള വിവാഹത്തിലെത്തിയത്. എന്നാല്‍ അഞ്ജു പാകിസ്ഥാനില്‍ എത്തിയത് വിവാഹം കഴിക്കാനല്ലെന്നാണ് നസ്രുള്ളയുടെ കുടുംബം പറഞ്ഞിരുന്നത്. കൃത്യമായ രേഖകളുമായാണ് അഞ്ജു പാകിസ്ഥാനിലെത്തിയത്.തുടര്‍ന്ന് കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു.