ബെംഗളൂരു നഗരത്തിൽ അപകടങ്ങളിൽ മുന്നിൽ ബെള്ളാരി റോഡ്. കഴിഞ്ഞ 2 വർഷത്തിനിടെ ഇവിടെയുണ്ടായത് 405 അപകടങ്ങൾ, വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിൽ ചിക്കജാലയ്ക്കും യെലഹങ്കയ്ക്കും ഇടയിൽ മാത്രം 395 അപകടങ്ങളുണ്ടായതായി ട്രാഫിക് പൊലീസിന്റെ കണക്കിൽ പറയുന്നു.
വാഹനങ്ങളുടെ അമിത വേഗതയാണ് 80 ശതമാനം അപകടങ്ങൾക്കിടയാക്കുന്നത്. യെലഹങ്ക മേൽപാലത്തിൽ രാത്രിയിലാണ് കൂടുതൽ അപകടങ്ങൾ, ബൈക്ക് വീലി ഉൾപ്പെടെയുള്ള അഭ്യാസ പ്രകടനങ്ങൾ നടത്തി അപകടത്തിൽ പെടുന്നതും കുറവല്ല.
കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തും: വരും ദിവസങ്ങളില്‍ തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ കാലവര്‍ഷം മെയ് 15ന് എത്തുമെന്നാണ് സൂചന.മാത്രമല്ല സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇത്തവണത്തെ കാലവര്‍ഷമെന്നാണ് പ്രവചനം.അതേസമയം ജൂണിലേക്കു നീളാതെ, മെയ് പതിനഞ്ചിന് തന്നെ കാലവര്‍ഷം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ഞായറാഴ്ചയോടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മെയ് പതിനഞ്ചോടുകൂടി കാലവര്‍ഷം എത്തിച്ചേരാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ തുടരും എന്നും മുന്നറിയിപ്പുണ്ട്.നിലവില്‍ അസാനി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മഴ ശക്തമായിരിക്കുമെന്നാണ് പ്രവചനം.
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര ഒഡീഷ തീരങ്ങളില്‍ കനത്ത മഴയാണ്. അതീതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് തീവ്ര ചുഴലിക്കാറ്റായി അസാനിയുടെ ശക്തികുറഞ്ഞെങ്കിലും തീരമേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രയുടെ വടക്കന്‍ തീരമേഖലയിലും കൃഷ്ണ ഗുണ്ടൂര്‍ ഗോദാവരി ജില്ലകളിലുമാണ് മഴ ശക്തമായിരിക്കുന്നത്.