Home Featured ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ ബീഫ് ഒഴിവാക്കണമെന്ന ഉത്തരവിന് സ്റ്റേ

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ ബീഫ് ഒഴിവാക്കണമെന്ന ഉത്തരവിന് സ്റ്റേ

by മാഞ്ഞാലി

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്‌ക്കാരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി.ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ നിന്നും ചിക്കനും ബീഫും ഒഴിവാക്കണം എന്നുള്ള തീരുമാനത്തിനുമാണ് ഹൈക്കോടതിയുടെ സ്റ്റേ.

ഇനി ഒരു ഉത്തരവ് വരുന്നത് വരെയാണ് സ്റ്റേ നടപടി. ദ്വീപ് സ്വദേശിയായ അജ്മല്‍ അഹമ്മദിന്റെ പൊതു താല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിറേതാണ് നടപടി. കേസില്‍ കോടതി അഡ്മിനിസ്‌ട്രേറ്ററുടേയും
ലക്ഷദ്വീപ് ഭരണകൂടത്തിന്റേയും വിശദീകരണം തേടി. അനിശ്ചിതകാലത്തേക്കാണ് സ്റ്റേ. വര്‍ഷങ്ങളായി തുടരുന്ന ആഹാരരീതി മാറ്റണം എന്ന് പറയുന്നത് ശരിയല്ലെന്ന് കോടതി. അതിന്റെ യുക്തി എന്താണെന്നും കോടതി ചോദിച്ചു.

അഡ്മിനിസ്‌ട്രേറ്ററുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കവരത്തി സ്വദേശിയും അഭിഭാഷകനുമായ അജ്മല്‍
അഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. ദ്വീപിലെ ഫാമുകള്‍ അടച്ചു പൂട്ടി മൃഗങ്ങളെ ലേലം ചെയ്യാനും കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കാന്‍ നിര്‍ദേശിച്ചുമാണ് മെയ് മാസത്തില്‍ ഉത്തരവിറക്കിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group