ബെംഗളൂരു : വിജയ നഗറിൽ സ്കൂൾ അധ്യാപകന്റെ അടിയേറ്റ് ആറാം ക്ലാസ് വിദ്യാർഥി ആശുപത്രിയിലായി. ക്ലാസിൽ ഹോം വർക് നോട്ട് ബുക്ക് കൊണ്ടുചെന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മുഖത്ത് അടിച്ചെന്നാണ് പരാതി.
വിദ്യാർഥി വീട്ടിലെത്തി ചെവിയ്ക്കുള്ളിൽ വേദനിക്കുന്നതായി പരാതിപ്പെട്ടതിനെ തുടർന്നാണ് ശനിയാഴ്ച വാണി വിലാസ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു. അധ്യാപകനെ ബ്ലോക്ക് എജ്യുക്കേഷൻ ഓഫിസർ വിളിപ്പിച്ച് ചോദ്യം ചെയ്തു.
വാസുദേവന്‍ ജി.നമ്ബൂതിരി അന്തരിച്ചു
കോട്ടയം:പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ വൈക്കം പുളിഞ്ചുവട് തറമേല്‍ മഠത്തില്‍ വൈക്കം വാസുദേവന്‍ ജി.നമ്ബൂതിരി (86) അന്തരിച്ചു.ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ വെച്ചാണ് സംസ്‌കാരം.
പിന്നണി ഗായകരായ വൈക്കം ജയചന്ദ്രന്‍, വൈക്കം ദേവാനന്ദ് എന്നിവര്‍ മക്കളാണ്.ആനന്ദ് ഭൈരവി, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ കെ.ജെ.യേശുദാസിന്റെ സഹപാഠിയായിരുന്നു അദ്ദേഹം.