Home Featured വിജയുടെ ബീസ്റ് മുസ്ലിം വിരുദ്ധമെന്ന് ; കുവൈത്തിന് പിന്നാലെ ഖത്തറിലും വിലക്ക്

വിജയുടെ ബീസ്റ് മുസ്ലിം വിരുദ്ധമെന്ന് ; കുവൈത്തിന് പിന്നാലെ ഖത്തറിലും വിലക്ക്

ചെന്നൈ : ഏപ്രിൽ 13 ന് റിലീസ്ചെയ്യാനിരിക്കുന്ന വിജയ് ചിത്രം ‘ബീസ്റ്റ് ആദ്യ പാട്ടിന്റെ റിലീസോടെ തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ ഡ്രാമയ്ക്ക് എല്ലായിടത്തും റെക്കോർഡ് സ്ക്രീനുകൾ ഇതിനോടകം തന്നെ ലഭിച്ചു.

ഇത് വിജയിന്റെ ഏറ്റവും വലിയ റിലീസായിരിക്കും എന്നാണ് വിലയിരുത്തൽ. എന്നാൽ കുവൈത്തിന് പിന്നാലെ വിജയ് ചിത്രം ബീസ്റ്റ് ഒരു രാജ്യത്ത് കൂടി നിരോധിക്കപ്പെട്ടിരിക്കുകയാണ്. ‘ബീസ്റ്റ് തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നു, കൂടാതെ സിനിമയിൽ നിരവധി ആക്ഷൻ സീക്വൻസുകളും ഉണ്ട്. മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിച്ചതായി റിപ്പോർട്ടുണ്ട്. ഇതിനെ ടിഎൻ മുസ്ലിം അസോസിയേഷൻ അപലപിച്ചിരുന്നു.

നേരത്തെ, മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുകയും പാകിസ്ഥാനെതിരായ ചില സംഭാഷണങ്ങൾ ഉള്ളതിനാൽ ബീസ്റ്റ് റിലീസ് ചെയ്യുന്നത് കുവൈറ്റ് സർക്കാർ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇതേ കാരണം ചൂണ്ടിക്കാണിച്ച് ഖത്തർ സർക്കാർ തങ്ങളുടെ മേഖലയിൽ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group