ബംഗളൂരു: ചിക്കബല്ലാപുരയില്‍ വയോധികക്കുനേരെ കരടിയുടെ ആക്രമണം. ചിക്കബല്ലാപുര ദൊഡ്ഡ പാളയ സ്വദേശി ചൗതമ്മയെയാണ് (65) കരടി ആക്രമിച്ചത്.ഗുരുതര പരിക്കേറ്റ ചൗതമ്മയെ ആദ്യം ചിക്കബല്ലാപുരയിലെ ആശുപത്രിയിലും പിന്നീട് തുടര്‍ ചികിത്സക്കായി ബംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
ആഹാ എന്താ ചൂട്..’; സ്‌കൂട്ടര്‍ യാത്രക്കിടെ നടുറോഡില്‍ യുവാവിന്റേയും യുവതിയുടേയും ലൈവ് കുളി, വീഡിയോ വൈറല്‍..!
റോഡിലൂടെയുള്ള യാത്രക്കിടെ വാഹനങ്ങളില്‍ ഇരുന്ന് പല തരത്തിലുള്ള അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.ഇവര്‍ക്കെതിരേ പലപ്പോഴും പോലീസ് കേസും എടുക്കാറുണ്ട്. അത്തരത്തില്‍ മഹാരാഷ്ട്രയിലെ താനെയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.സ്‌കൂട്ടറില്‍ ഇരുന്ന് കുളിക്കുന്ന ഒരു യുവാവും യുവതിയുമാണ് വീഡിയോയിലുള്ളത്.
ഉല്ലാസ്‌നഗറിലെ ട്രാഫിക് സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് ഇവര്‍ കുളി തുടങ്ങുന്നത്. പിന്നില്‍ ഇരിക്കുന്ന യുവതി ഒരു പച്ച ബക്കറ്റില്‍ വെള്ളവുമായി ഇരിക്കുന്നത് കാണാം. അതില്‍ നിന്ന് മഗ്ഗില്‍ വെള്ളമെടുത്ത് യുവാവിന്റെ തലയിലേക്കും സ്വന്തം തലയിലേക്കും യുവതി ഒഴിക്കുകയായിരുന്നു. സ്‌കൂട്ടര്‍ സിഗ്നലില്‍ നിന്ന് എടുത്തശേഷവും യുവതി യുവാവിന്റെ പുറത്തും വെള്ളമൊഴിച്ചു.
മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ ഇവരെ അമ്ബരപ്പോടെ നോക്കുന്നതും ചിരിക്കുന്നതും വീഡിയോയിലുണ്ട്.താനെ സിറ്റി പോലീസിനേയും മഹാരാഷ്ട്ര ഡിജിപിയേയും ടാഗ് ചെയ്താണ് ഈ വീഡിയോ പലരും ട്വീറ്റ് ചെയ്തത്. ഇതിന് താഴെ താനെ സിറ്റി പോലീസ് പ്രതികരിക്കുകയും ചെയ്തു. താനെയിലെ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് പറഞ്ഞു.