ബെംഗളൂരു: ബസ് യാത്രയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ബജറ്റിൽ പ്രഖ്യാപനം വേണമെന്ന് ആവശ്യപ്പെട്ട് യാതക്കാരുടെ കൂട്ടായ്മയായ ബെംഗളുരു ബസ് പ്രയാണികരെ വേദികെ(ബിബിപിവി). 17ന് ബജറ്റ്അവതരിപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വിധാൻ സൗധയിലേക്ക് ബിഎംടിസി ബസിൽ പോകണമെന്നും ഇതു കൂടുതൽ പേരെ ബസ് യാത്രയിലേക്ക് ആകർഷിക്കുമെന്നും ബിബിപിവി ആവശ്യപ്പെടുന്നു. ഇതിനായി ഓൺലൈൻ പ്രചാരണം തുടങ്ങി.രാവിലെയും വൈകിട്ടും ഭൂരി ഭാഗം ബസുകളിലും വൻ തിരക്കാണ്.
1.3 കോടി ജനസംഖ്യയ്ക്ക് 5600 ബെംഗളൂരു ബസ് യാത്രയിലേ ക്ക് കൂടുതൽ പേരെ ആകർഷി ക്കാൻ ബജറ്റിൽ പ്രഖ്യാപനം വേണമെന്ന് ആവശ്യപ്പെട്ട് യാത ക്കാരുടെ കൂട്ടായ്മയായ ബെംഗളു രു ബസ് പ്രയാണികരെ വേദി കെ(ബിബിപിവി). 17ന് ബജറ്റ്അവതരിപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വിധാൻ സൗധയിലേക്ക് ബിഎംടിസി ബസിൽ പോകണമെന്നും ഇതു കൂടുതൽ പേരെ ബസ് യാത്രയി ലേക്ക് ആകർഷിക്കുമെന്നും ബി ബിപിവി ആവശ്യപ്പെടുന്നു.
ഇതി നായി ഓൺലൈൻ പ്രചാരണം തുടങ്ങി.രാവിലെയും വൈകിട്ടും ഭൂരി ഭാഗം ബസുകളിലും വൻ തിരക്കാണ്. 1.3 കോടി ജനസംഖ്യയ്ക്ക് 5600 ബസുകൾ മാത്രമാണുള്ളതെന്നും ഇതു ഇരട്ടിയാക്കണമെന്നും ബിബിപിവി ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്കും മുതിർന്നവർക്കും ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നു.കഴിഞ്ഞ 3 മാസങ്ങളിൽ ബിഎംടിസിയുടെ നിയമലംഘനങ്ങൾ കുറഞ്ഞതായി കണക്ക്. ബസ് ബേകളിൽ നിന്നും ബസ് മാറ്റി നിർത്തുന്നതും സിഗ്നലുകൾ ലംഘിക്കുന്നതുമായ കേസുകളാണ് ബിഎംടിസി നേരിട്ടിരുന്നത്.
കോയമ്ബത്തൂര്‍ സ്ഫോടനം ; കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ബെംഗളൂരു : കോയമ്ബത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ് . കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് റെയ്ഡ് തുടങ്ങിയത്.ഐസിസുമായി ബന്ധം പുലര്‍ത്തി എന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. ആകെ 60 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് . കോയമ്ബത്തൂര്‍ ഉക്കടത്തെ കോട്ട ഈശ്വരന്‍ ക്ഷേത്രത്തിന് മുന്നില്‍ ഒക്ടോബര്‍ 23-നാണ് സിലിണ്ടര്‍ സ്ഫോടനം ഉണ്ടായി ജമേഷ മുബിന്‍ എന്നയാള്‍ കൊല്ലപ്പെട്ടത് . ഇയാള്‍ ചാവേര്‍ സ്ഫോടനം നടത്തിയതാണ് എന്നതിന് കൃത്യമായ തെളിവുകള്‍ കിട്ടിയതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു.