ബെംഗളൂരു: ഏഴുമാസമായി തൊഴിലാളികളു ടെ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് മാലിന്യ നിർമാർജന കരാറുകാർ സമരം തുടങ്ങിയതോടെ നഗരത്തിന്റെ മാലിന്യനീക്കം പ്രതിസന്ധി യിലേക്ക്. പതിനായിരത്തിലേറെ ശുചീകരണ തൊഴിലാളികൾക്കു ശമ്പളം കൊടുക്കാൻ പ്രയാസപ്പെ ടുകയാണെന്നും ബിബിഎംപി ബില്ലുകൾ പാസാക്കുന്നില്ലെന്നും കരാറുകാരുടെ സംഘടന ആരോപിച്ചു. ആറു മാസത്തിനിടെ മൂന്നാം തവണയാണു സമരനീട്ടി വെക്കുന്നത്.
മുൻപു രണ്ടുവട്ടവും ബി ബിഎംപി നൽകിയ ഉറ പ്പുകൾ പാലിച്ചില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇനി കോർപറേഷൻ അധികൃതരുമായി ചർച്ചയില്ലെന്നും ചീഫ് സെക്രട്ടറി നേരിട്ട് ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.