ബെംഗളൂരു: നഗരത്തിൽ മഴക്കെടുതിനേരിടാൻ 63 ‘വാർ റൂമുകൾ’ തുറക്കുമെന്ന് ബി.ബി.എം.പി. മരം മുറിച്ചുനീക്കാനും അടിയന്തരസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളും ഇത്തരം കേന്ദ്രങ്ങളിലുണ്ടാകും. ഒാരോ കേന്ദ്രത്തിന്റെയും ചുമതല അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാർക്കാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂമുകളിൽ അഞ്ചുമുതൽ എട്ടുവരെ ജീവനക്കാരുമുണ്ടാകും. സെപ്റ്റംബർ വരെയാണ് വാർറൂമുകൾ പ്രവർത്തിക്കുക.പദ്ധതിക്കായി 3.15 കോടിരൂപ ഇതിനോടകം നീക്കിവെച്ചതായി ബി.ബി.എം.പി. സ്പെഷ്യൽ കമ്മിഷണർ പി.എൻ. രവീന്ദ്ര അറിയിച്ചു.
വാർറൂമുകളെ ഏകോപിപ്പിക്കാൻ ബി.ബി.എം.പി. ആസ്ഥാനത്ത് പ്രത്യേകകേന്ദ്രമുണ്ടാകും. വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രൂപവത്കരിക്കാനും തീരുമാനമുണ്ട്. മഴക്കെടുതികൾ സംബന്ധിച്ച വിവരങ്ങൾ അതത് സമയം ഈ ഗ്രൂപ്പിലൂടെ കൈമാറും. ഇതോടെ മഴക്കെടുതിനേരിടാനുള്ള പ്രവർത്തനങ്ങളുടെ ഏകോപനം കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞദിവസം നഗരത്തിലെ അടിപ്പാതകളിൽ ക്യാമറകളും ലൈറ്റുകളും സ്ഥാപിക്കാൻ ബി.ബി.എം.പി. തീരുമാനിച്ചിരുന്നു.
അടിപ്പാതകളിൽ വാഹനങ്ങൾ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വെള്ളക്കെട്ടുണ്ടാകാൻ സാധ്യതകളുള്ള പ്രദേശങ്ങളിൽ ഓവുചാലുകളിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കുന്ന പ്രവർത്തനങ്ങളും ഇതിനോടകംതുടങ്ങിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഒഴുകിപ്പോകാൻ പ്രത്യേകംപൈപ്പുകളും സ്ഥാപിച്ചുവരികയാണ്.കഴിഞ്ഞമഴക്കാലത്ത് ഇലക്‌ട്രോണിക് സിറ്റി, വൈറ്റ് ഫീൽഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളംകയറിയിരുന്നു. ഐ.ടി. കമ്പനികളിലുൾപ്പെടെ വലിയ നാശനഷ്ടവുമുണ്ടായി. ഇത്തവണ ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായി ബി.ബി.എം.പി. അറിയിച്ചു.
കര്‍ണാടക കോണ്‍ഗ്രസ് മുസ്ലീം ലീഗായെന്ന് ബിജെപി; മതപരിവര്‍ത്തന വിരുദ്ധ നിയമം റദ്ദാക്കിയതില്‍ അമര്‍ഷം
കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ പാസാക്കിയ മത പരിവര്‍ത്തന നിരോധന നിയമം പിന്‍വലിച്ചതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി.കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഴുവനായി മുസ്ലിം ലീഗായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി റ്റി രവി പരിഹസിച്ചു. ഹിന്ദുക്കളോടുള്ള സര്‍ക്കാര്‍ സമീപനം തുറന്നു കാട്ടുന്നതാണ് ഈ നടപടി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹിന്ദുവിരുദ്ധ മുഖമാണ് വെളിവാകുന്നതെന്നും സി ടി രവി പറഞ്ഞു. ഹൈക്കമാന്റിനെ പ്രീതിപ്പെടുത്താന്‍ സിദ്ധരാമയ്യ കര്‍ണാടകയിലെ ജനങ്ങളുടെ താല്പര്യം ഹനിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരപരിപാടികള്‍ ആലോചിക്കുകയാണ് കര്‍ണാടക ബിജെപി ഇതാണോ കോണ്‍ഗ്രസ് തുറന്ന സ്‌നേഹത്തിന്റെ കടയെന്നു രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് ബസനഗൗഡപാട്ടീല്‍ യത്‌നാല്‍ ആവശ്യപ്പെട്ടു. ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള ആരുമായും കൂടിയാലോചിക്കാതെയാണ് കോണ്‍ഗ്രസ് നിയമം റദ്ദാക്കുന്നത്. ഹിന്ദുക്കള്‍ മുഴുവന്‍ കര്‍ണാടകയില്‍ ഇല്ലാതാകുന്നതാണോ കോണ്‍ഗ്രസിന്റെ സ്വപ്നമെന്നും യത്‌നാല്‍ ചോദിച്ചു. നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരപരിപാടികള്‍ ആലോചിക്കുകയാണ് കര്‍ണാടക ബിജെപി.
അടുത്ത മാസം ആദ്യ വാരം ചേരുന്ന നിയസഭ സമ്മേളനത്തിലാണ് നിയമം ഔദ്യോഗികമായി പിന്‍വലിക്കുകകഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ബിജെപി 2022 ല്‍ പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധന നിയമം റദ്ദാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത മാസം ആദ്യ വാരം ചേരുന്ന നിയസഭ സമ്മേളനത്തിലാണ് നിയമം ഔദ്യോഗികമായി പിന്‍വലിക്കുക. വിശ്വാസ സംരക്ഷണത്തിന്റെ പേര് പറഞ്ഞ് പാസാക്കിയ നിയമം മറയാക്കി ന്യൂനപക്ഷങ്ങള്‍ക്കു നേരെ കര്‍ണാടകയില്‍ നിരവധി അതിക്രമങ്ങള്‍ അരങ്ങേറിയിരുന്നു.
നിര്‍ബന്ധിത മത പരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ടവരെയും ലവ് ജിഹാദ് ആരോപിച്ചു മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരെയും ആക്രമിക്കാന്‍ ഈ നിയമം കയ്യിലെടുക്കുകയായിരുന്നു കര്‍ണാടകയില്‍ സംഘ് പരിവാര്‍ സംഘടനകള്‍.