Home Featured മാലിന്യം തള്ളൽ നിയന്ത്രിക്കാൻ ബിബിഎംപി കർശന നടപടി;കൂടുതൽ ഇടങ്ങളിൽ സിസിടിവി ക്യാമറകൾ.

മാലിന്യം തള്ളൽ നിയന്ത്രിക്കാൻ ബിബിഎംപി കർശന നടപടി;കൂടുതൽ ഇടങ്ങളിൽ സിസിടിവി ക്യാമറകൾ.

ബെംഗളൂരു∙വിവിധതരം മാലിന്യം സ്ഥിരമായി കുന്നുകൂട്ടി ഇടുന്ന ബ്ലാക്ക് സ്പോട്ടുകൾ നീക്കുന്ന യജ്ഞത്തിന് ബിബിഎംപിക്ക് കീഴിലെ ഖരമാലിന്യ സംസ്കരണ വിഭാഗം തുടക്കമിട്ടു. നടപ്പാതകൾ, റോഡരിക്, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് മാലിന്യം പതിവായി കുന്നുകൂടുന്നത്. ശുചീകരണ തൊഴിലാളികൾ ഇത് നീക്കിയാലും ദിവസങ്ങൾക്കുള്ളിൽ പഴയ പടിയാകുന്നു. ഖര മാലിന്യത്തിനു പുറമേ കോൺക്രീറ്റ്, ഇലക്ട്രോണിക്സ് മാലിന്യവും ഇതിലുണ്ട്. നഗരനിരത്തുകളിൽ മാലിന്യം കുമിഞ്ഞുകൂടുന്നതിനിടെ പ്രശ്ന പരിഹാരത്തിന് അപ്പാർട്മെന്റ് അസോസിയേഷനുകളുടെയും സന്നദ്ധസംഘടനകളുടെയും സഹായം ബിബിഎംപി തേടിയിരുന്നു. പ്ലാസ്റ്റിക് ബാഗുകളിലാക്കി മാലിന്യം റോഡരികിലേക്ക് വലിച്ചെറിയുന്നതും തടാകങ്ങളിലേക്ക് തള്ളുന്നതും നിയന്ത്രിക്കുകയാണ് ലക്ഷ്യം

കൂടുതൽ സിസിടിവി 
മാലിന്യം തള്ളുന്നത് തടയാൻ കൂടുതൽ ഇടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കുള്ള പിഴ 500 രൂപയാക്കിയെങ്കിലും സിസിടിവി നിരീക്ഷണം ശക്തമാക്കുന്നതോടെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഴിഞ്ഞ പ്ലോട്ടുകളിൽ മാലിന്യം തള്ളുന്നവർക്കുള്ള പിഴ 10,000 രൂപയാക്കി ഉയർത്തിയിരുന്നു. 

ഇ–മാലിന്യ സംസ്കരണം 
ഇലക്ട്രോണിക്സ് മാലിന്യസംസ്കരണം സംബന്ധിച്ച ബോധവൽക്കരണവുമായി ദയാനന്ദ് സാഗർ സർവകലാശാല. വിവിധ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്.അശാസ്ത്രീയമായ രീതിയിൽ ഇ മാലിന്യം സംസ്കരിക്കുന്നത് ഗുരുതരമായ ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ.അമിത് ആർ.ഭട്ട് പറഞ്ഞു. ഇ–മാലിന്യം ഖര, ദ്രവ മാലിന്യത്തിനൊപ്പം കൂടിക്കലർത്തി ഉപേക്ഷിക്കുന്നത് തടയുന്നതിനൊപ്പം ഇവയുടെ ശാസ്ത്രീയമായ സംസ്കരണം കൂടിയാണ് ലക്ഷ്യമിടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group