ബെംഗളൂരു: കനാലുകളും ഓവുചാലുകളും കൈയേറിയുള്ള അനധികൃതനിർമിതികൾ ഒഴിപ്പിക്കൽ ബി.ബി.എം.പി. പുനരാരംഭിക്കുന്നു. കെ.ആർ. പുരം, മഹേദേവപുര സോണുകളിലെ കൈയേറ്റങ്ങൾ 15 ദിവസത്തിനുള്ളിൽ ഒഴിപ്പിക്കുമെന്ന് ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഈ രണ്ടുസോണുകളിലായി 110 കൈയേറ്റങ്ങളാണ് കണ്ടെത്തിയത്.
ഞായറാഴ്ചമുതൽ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അതത് സോണൽ കമ്മിഷണർമാർക്ക് നിർദേശം നൽകി.കഴിഞ്ഞ സെപ്റ്റംബർ മുതലാണ് നഗരത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ളനടപടികൾ ബി.ബി.എം.പി. ആരംഭിച്ചത്. നഗരത്തിൽ ചെറുമഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതിന്റെ പ്രധാനകാരണം ഇത്തരം കൈയേറ്റങ്ങളാണെന്നാണ് കണ്ടെത്തൽ. എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് പ്രത്യേകഡ്യൂട്ടികൾ നൽകിയതിനാൽ ഫെബ്രുവരിമുതൽ ഒഴിപ്പിക്കൽ നിലച്ചു.
കഴിഞ്ഞമാസം മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനിടെ കൈയേറ്റം ഒഴിപ്പിക്കുന്നത് പുനരാംരംഭിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബി.ബി.എം.പി.ക്ക് നിർദേശം നൽകിയിരുന്നു.
അതേസമയം, കൈയേറ്റമൊഴിപ്പിക്കൽ ബി.ബി.എം.പി.യെ സംബന്ധിച്ച് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പലയിടങ്ങളിലും കൈയേറ്റമൊഴിപ്പിക്കുമ്പോൾ പ്രദേശവാസികളിൽനിന്ന് വലിയ എതിർപ്പുകളാണ് നേരിടുന്നത്.ചേരി പ്രദേശങ്ങളിൽ കനാലുകൾ കൈയേറി താത്കാലിക വീടുകൾ നിർമിച്ച് ഒട്ടേറെപ്പേരാണ് താമസിക്കുന്നത്. ഇതിനോടകം 180 -ഓളം പ്രദേശങ്ങളിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്
ട്രെയിന്‍ യാത്രക്കിടെയുള്ള മോഷണത്തിന് റെയില്‍വേ ഉത്തരവാദിയല്ലെന്ന് സുപ്രീംകോടതി
ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ യാത്രക്കാരുടെ സ്വകാര്യ വസ്തുക്കളോ പണമോ മോഷ്ടിക്കപ്പെട്ടാല്‍ റെയില്‍വേ ഉത്തരവാദിയല്ലെന്ന് സുപ്രീംകോടതി.റെയില്‍വേയുടെ സേവനങ്ങളിലെ വീഴ്ചയായി ഇത്തരം സംഭവങ്ങളെ കാണാനാകില്ലെന്നും ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. യാത്രക്കാരന്‍റെ പണം മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ റെയില്‍വേ പണം നല്‍കണമെന്നുള്ള ഉപഭോക്തൃഫോറത്തിന്‍റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി.
സുരേന്ദ്ര ഭോല എന്ന യാത്രക്കാരന് ട്രെയിൻ യാത്രക്കിടെ കൈയിലുണ്ടായിരുന്ന ലക്ഷം രൂപ മോഷണം പോയിരുന്നു. അരക്കെട്ടില്‍ ബെല്‍റ്റിനുള്ളില്‍ സൂക്ഷിച്ച പണമാണ് മോഷ്ടിക്കപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ ജില്ല ഉപഭോക്തൃ ഫോറത്തില്‍ പരാതിപ്പെട്ടു. പരാതിക്കാരന് അനുകൂലമായി ഉത്തരവിട്ട ഉപഭോക്തൃ ഫോറം, മോഷണത്തിന് റെയില്‍വേയാണ് ഉത്തരവാദിയെന്നും നഷ്ടമായ തുക റെയില്‍വേ നല്‍കണമെന്നും വ്യക്തമാക്കി.
ഇതിനെതിരെ റെയില്‍വേ സംസ്ഥാന, ദേശീയ ഉപഭോക്തൃ ഫോറങ്ങളില്‍ അപ്പീല്‍ നല്‍കിയെങ്കിലും ജില്ല ഉപഭോക്തൃ ഫോറത്തിന്‍റെ വിധി ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. യാത്രക്കാരന്‍റെ സ്വകാര്യ വസ്തുക്കള്‍ മോഷ്ടിക്കപ്പെടുന്നത് റെയില്‍വേയുടെ സേവനത്തിലെ വീഴ്ചയായി കാണാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. യാത്രക്കാര്‍ക്ക് സ്വന്തം വസ്തുവകളെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കില്‍, അതിന് റെയില്‍വേയെ ഉത്തരവാദിയാക്കാനാവില്ല -ഉപഭോക്തൃ ഫോറത്തിന്‍റെ വിധി റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു.