ബെംഗളൂരു: ട്രാഫിക് പോലീസും (ബിടിപി) നഗര അധികാരികളുമായി ചേർന്ന് റോഡരികുകളിലും ഫുട്പാത്തിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ വൃത്തിയാക്കാൻ ഒരുങ്ങുന്നു.ഉപേക്ഷിക്കപ്പെട്ട രീതിയിൽ കാണപ്പെടുന്ന വാഹനങ്ങൾ വലിച്ച് ദക്ഷിണ ബെംഗളൂരുവിലെ ബിബിഎംപിയുടെ ഉടമസ്ഥതയിലുള്ള ബിംഗിപുര യാർഡ് എന്ന സ്ഥലത്ത് തള്ളാൻ ആണ് ഇവർ തീരുമാനിച്ചിട്ടുള്ളത്.
ബൃഹത് ബെംഗളൂരു മഹാനഗര പാലക (ബിബിഎംപി) എഞ്ചിനീയർമാർ പങ്കെടുത്ത യോഗത്തിലാണ് സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് ഇക്കാര്യം അറിയിച്ചത്.
മേൽപാലങ്ങൾക്ക് താഴെ ഉൾപ്പെടെ എല്ലായിടത്തും പാർക്ക് ചെയ്തിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ നഗരത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കുകയും ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയുന്നു എന്നും ഇത്തരം വാഹനങ്ങൾ ഉടൻ ക്ലിയർ ചെയ്യപ്പെടുമെന്നും ബിബിഎംപി എഞ്ചിനീയർമാരുടെ പിന്തുണ തേടുന്നതിനിടയിൽ പന്ത് ഉറപ്പുനൽകി.