ബെംഗളൂരു: ഒരുമാസത്തിനുള്ളിൽ നഗരത്തിൽ 18 നമ്മ ക്ലിനിക്കുകൾ കൂടി തുറക്കുമെന്ന് ബി.ബി.എം.പി. ഇതിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയായി വരുകയാണ്. ജൂൺ അവസാന ആഴ്ചയിൽ ഇവയുടെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ബി.ബി.എം.പി. ഹെൽത്ത് കമ്മിഷണർ കെ.വി. ത്രിലോക് ചന്ദ്ര പറഞ്ഞു. നിലവിൽ സമാനമായ 225 ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.ഓരോ ക്ലിനിക്കിലും ഡോക്ടറും നഴ്‌സും ലാബ് ടെക്‌നീഷ്യനും അറ്റൻഡറുമുണ്ടാകും.
ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകളെ മാതൃകയാക്കിയാണ് ഇവയുടെ പ്രവർത്തനം. ഗർഭിണികൾക്കും പ്രായമായവർക്കും നമ്മ ക്ലിനിക്കുകളിൽ പ്രത്യേക പരിഗണന ലഭിക്കും. സാധാരണ രോഗങ്ങൾക്കും ചെറു പരിക്കുകൾക്കും ഇവിടെ ചികിത്സാസൗകര്യമുണ്ടാകും. സ്കാനിങ്ങും വിവിധ ടെസ്റ്റുകളും ഇവിടെനിന്നുതന്നെ ചെയ്യാൻ കഴിയുന്നതിനാൽ ചികിത്സ ലഭിക്കാനുള്ള കാലതാമസം ഒഴിവാകും.കരാറടിസ്ഥാനത്തിലാണ് നമ്മ ക്ലിനിക്കുകളിൽ ഡോക്ടർമാരെ നിയമിക്കുന്നത്.
നിലവിൽ 50 ക്ലിനിക്കുകളിൽ മെഡിക്കൽ കോളേജുകളിലെ പി.ജി. വിദ്യാർഥികളും പഠനത്തിന്റെ ഭാഗമായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഘട്ടം ഘട്ടമായി ക്ലിനിക്കുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
കര്‍ണാടകയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം…
കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. കുഷ്ടഗി താലൂക്കിലെ കല്‍ക്കേരി ഗ്രാമത്തിന് സമീപമാണ് സംഭവം.മരിച്ചവരില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്.വിജയപുര സ്വദേശികളാണ് മരിച്ചവരെല്ലാം. വിജയപുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രികര്‍. തമിഴ്നാട്ടില്‍ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന ലോറിയിലാണ് കാര്‍ ഇടിച്ചത്.
ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ കാര്‍ ക്രെയ്ന്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്. തുടര്‍ന്നാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു