Home Featured നാല് അണ്ടർപാസുകളിൽ റൂഫ് കവറുകൾ സ്ഥാപിക്കാൻ ബിബിഎംപി

നാല് അണ്ടർപാസുകളിൽ റൂഫ് കവറുകൾ സ്ഥാപിക്കാൻ ബിബിഎംപി

വെള്ളക്കെട്ട് തടയാൻ നാല് അണ്ടർപാസുകളിൽ മേൽക്കൂര കവറുകൾ സ്ഥാപിക്കാൻ ഒരുങ്ങി ബിബിഎംപി .യു’ ആകൃതിയിലുള്ള നാല് അണ്ടർപാസുകളിൽ മേൽക്കൂര കവറുകൾ സ്ഥാപിക്കുമെന്ന് ബിബിഎംപി എഞ്ചിനീയർ ഇൻ ചീഫ് ബിഎസ് പ്രഹ്ലാദ് പറഞ്ഞു.ന്യൂഡൽഹിയുടെ ചില ഭാഗങ്ങളിൽ അണ്ടർപാസുകൾക്ക് മുകളിൽ മേൽക്കൂരയുണ്ട്.

2000 രൂപ മാറ്റിയെടുക്കല്‍ : ആശയക്കുഴപ്പം തുടരുന്നു , ബാങ്കുകള്‍ നോട്ടുകള്‍ മാറ്റിനല്‍കുന്നില്ലെന്ന്‌ പരാതി

മോദി സര്‍ക്കാര്‍ പിൻവലിച്ച 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ രണ്ടാം ദിവസവും ബാങ്കുകളില്‍ ആശയക്കുഴപ്പം തുടരുന്നു.പല ബാങ്കുകളും നോട്ടുകള്‍ മാറ്റിനല്‍കുന്നില്ലെന്ന് പരാതിയുണ്ട്. 2000 രൂപ നോട്ടുകള്‍ നേരിട്ട് അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് പലരും ആവശ്യപ്പെടുന്നത്. നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും ബാങ്കുകള്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ പിന്തുടരുന്നതും ആശയക്കുഴപ്പത്തിന് കാണമാകുന്നു.ഒരു ദിവസം എത്ര തവണ വേണമെങ്കിലും 20,000 രൂപവരെ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കാനും പലരും കൂട്ടാക്കുന്നില്ല. ഒരു ദിവസം പരമാവധി 20,000 രൂപവരെ മാത്രമേ മാറ്റിയെടുക്കാൻ അനുവദിക്കൂവെന്ന് എച്ച്‌ഡിഎഫ്സി ബാങ്ക് അറിയിച്ചിട്ടുണ്ട്.

അതേസമയം, 2000 രൂപ മാറ്റിയെടുക്കുന്നതിന് ബാങ്കുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഏതൊരു പ്രക്രിയക്കും കൃത്യമായ സമപരിധി ആവശ്യമാണ്. ആവശ്യത്തിന് സമയം അനുവദിച്ചിട്ടുണ്ട്–- ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.പെട്രോള്‍, സ്വര്‍ണം, ഓണ്‍ലൈൻ കച്ചവടം ; 2000 രൂപ പൊടിക്കുന്നത് പല വഴിക്ക്പെട്രോള്‍ പമ്ബുകളിലും സ്വര്‍ണക്കടകളിലും 2000 രൂപ ഇടപാടുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈൻ ചില്ലറവ്യാപാര–- ഭക്ഷണ സൈറ്റുകളിലൂടെയുള്ള ഇടപാടുകള്‍ക്കായി 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു.

പമ്ബുകളില്‍ 2000 രൂപ നോട്ടുകള്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായെന്ന് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. പമ്ബുകളില്‍ 40 ശതമാനംവരെ ഡിജിറ്റല്‍ ഇടപാടായിരുന്നത് 10 ശതമാനമായി കുറഞ്ഞു–- അസോസിയേഷൻ അറിയിച്ചു. 2000 രൂപ നല്‍കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡും പമ്ബുടമകള്‍ ആവശ്യപ്പെടുന്നുണ്ട്.തങ്ങളുടെ ഇടപാടുകാരില്‍ കറൻസിയായി പണം നല്‍കുന്നവരില്‍ ഏതാണ്ട് 75 ശതമാനത്തോളം പേര്‍ 2000 രൂപ നോട്ടാണ് നല്‍കുന്നതെന്ന് ഓണ്‍ലൈൻ ഭക്ഷണവിതരണ കമ്ബനിയായ സൊമാറ്റോ അറിയിച്ചു. ആഡംബര വസ്തുക്കള്‍ക്കായി 2000 രൂപ നോട്ട് ചെലവഴിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

സ്വര്‍ണക്കടകളിലും 2000 രൂപ ഇടപാടുകള്‍ വര്‍ധിച്ചു. മുംബൈയില്‍ 2000 രൂപ ഇടപാടുകാര്‍ക്ക് കൂടിയ വിലയ്ക്കാണ് കടക്കാര്‍ സ്വര്‍ണം നല്‍കുന്നത്. കരിഞ്ചന്തയില്‍ 2000 രൂപ ഇടപാടുകാര്‍ക്ക് നല്‍കുന്ന സ്വര്‍ണവില 10 ഗ്രാമിന് 67,000 രൂപവരെയായി ഉയര്‍ന്നെന്ന് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group