Home Featured ബെംഗളൂരു: മാലിന്യം നീക്കം ചെയ്യാത്ത സ്ഥലം ഉടമകൾക്കു പിഴ ചുമത്തി ബിബിഎംപി

ബെംഗളൂരു: മാലിന്യം നീക്കം ചെയ്യാത്ത സ്ഥലം ഉടമകൾക്കു പിഴ ചുമത്തി ബിബിഎംപി

ബെംഗളൂരു: ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം കൂട്ടിയിട്ടാൽ ഇനി പിടിവീഴും. മാലിന്യം നീക്കം ചെയ്യാത്ത സ്ഥലം ഉടമകൾക്കു പിഴ ചുമത്താൻ ബിബിഎംപി. 2 തവണ തെറ്റു ചെയ്യുന്നവർക്കു പിഴ ചുമത്തും. മൂന്നാമതും ആവർത്തിച്ചാൽ ക്രിമിനൽ കേസെടുക്കുമെന്നു ബിബിഎംപി സ്പെഷൽ കമ്മിഷണർ ഹരീഷ് കുമാർ പറഞ്ഞു.മാലിന്യം നീക്കം ചെയ്യാത്ത സ്ഥല ഉടമകളിൽനിന്നു പിഴ ഈടാക്കുന്ന നിയമം നിലവിൽ ഉണ്ടെങ്കിലും കർശനമായി നടപ്പിലാക്കാറില്ല.

എന്നാൽ ഒഴിഞ്ഞ സ്ഥലങ്ങൾ മാലിന്യ കൂമ്പാരമായി മാറുന്ന സംഭവങ്ങൾ നഗരത്തിൽ സ്ഥിരമായതിനാൽ കടുത്ത നടപടികൾ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. പരിസരവാസികൾക്ക് ഇതുസംബന്ധിച്ച പരാതി നൽകാം.പ്രധാന സ്ഥലങ്ങളിൽ സിസി ടിവി ക്യാമറകൾ സ്ഥാപിക്കണ മെന്നും സന്നദ്ധപ്രവർത്തകർ ചുണ്ടിക്കാട്ടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group