Home Featured ബെംഗളൂരു: റോഡ് കഴുകി വൃത്തിയാക്കാൻ ഇനി ജെറ്റ് ക്ലീനറുകൾ…

ബെംഗളൂരു: റോഡ് കഴുകി വൃത്തിയാക്കാൻ ഇനി ജെറ്റ് ക്ലീനറുകൾ…

ബെംഗളൂരു: റോഡ് കഴുകി വൃത്തിയാക്കാൻ ബിബിഎംപി ജെറ്റ് ക്ലീനറുകൾ വാങ്ങുന്നു. 4.6 കോടി രൂപ ചെലവഴിച്ചാണ് 10000 ലീറ്റർ ജലം സംഭരിക്കാൻ കഴിയുന്ന ക്ലീനറുകൾ വാങ്ങുന്നത്.ടെൻഡർ ഷുവർ, സ്മാർട്ട് സിറ്റി റോഡുകളുടെ ശുചീകരണ ത്തിനാണ് ക്ലീനറുകൾ ഉപയോഗിക്കുക.

രാത്രിയാണ് ഇത് ഉപയോഗിച്ച് ശുചീകരണം നടത്തുക. ബെംഗളൂരു ജലഅതോറിറ്റിയുടെ മലിനജല സംസ്കരണ പ്ലാന്റുക കളിൽ നിന്നുള്ള വെള്ളമാണ് ഇതി ന് ഉപയോഗിക്കുക. പ്രതിദിനം 40 കിലോമീറ്റർ ദൂരം ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും.

മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം വേണം; ഹൈക്കോടതി പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം വേണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേരള യുക്തിവാദി സംഘമാണ് ഹര്‍ജി സമര്‍പ്പിച്ചത്. നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.കേരളത്തില്‍ ഇതിനു മുന്‍പും സമാനമായ കൊലപാതകങ്ങള്‍ നടന്നിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇത്തരം അനാചാരങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

കേരളത്തിലെ തിരോധാനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. മഹാരാഷ്ട്ര ,കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group