Home Featured ബംഗളൂരു:നഗരത്തിൽ 11 ആകാശ നടപ്പാതകള്‍ നിര്‍മിക്കാൻ ബി.ബി.എം.പി

ബംഗളൂരു:നഗരത്തിൽ 11 ആകാശ നടപ്പാതകള്‍ നിര്‍മിക്കാൻ ബി.ബി.എം.പി

ബംഗളൂരു: നഗരത്തില്‍ തിരക്കേറിയ മേഖലകളില്‍ 11 ആകാശ നടപ്പാതകള്‍ (സ്കൈ വാക്ക്) നിർമിക്കാൻ ബി.ബി.എം.പി പദ്ധതി.പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ (പി.പി.പി) ആകാശ നടപ്പാതകള്‍ നിർമിക്കാനാണ് തീരുമാനം. ടാങ്ക് ബങ്ക് റോഡ്, ചൗതേശ്വരി അണ്ടർ പാസ്, കൈകൊണ്ടരഹള്ളി ജങ്ഷൻ, തുമകൂരു റോഡിലെ ആർ.എം.സി യാർഡ്, ഔട്ടർ റിങ് റോഡിലെ എൻ.സി.സി അപാർട്ട്മെന്റ്, ഔട്ടർ റിങ് റോഡിലെ ബാഗ്മനെ ടെക് പാർക്ക്, ഹൂഡി ജങ്ഷൻ, ഓള്‍ഡ് മദ്രാസ് റോഡില്‍ ജി.ആർ.ടി ജ്വല്ലേഴ്സിന് സമീപം, ഓള്‍ഡ് എയർപോർട്ട് റോഡില്‍ കാള്‍ട്ടണ്‍ ടവർ, മൈസൂരു റോഡില്‍ ബെല്‍ മേഖല, സർജാപുർ റോഡില്‍ കൃപാനിധി കോളജ് എന്നിവിടങ്ങളിലാണ് കാല്‍നടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ നടപ്പാലം നിർമിക്കുക.

മോട്ടോര്‍വാഹനങ്ങളുടെ പിഴ അടയ്ക്കാൻ ഒ.ടി.പി. നിര്‍ബന്ധമാക്കി

മോട്ടോര്‍വാഹന വകുപ്പും, പോലീസും വാഹന ഉടമകള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാന്‍ ഒ.ടി.പി. നിര്‍ബന്ധമാക്കി.പരിവഹന്‍ സൈറ്റില്‍ രജിസ്റ്റര്‍ചെയ്ത ഫോണ്‍ നമ്ബരല്ലെങ്കില്‍ വാഹന ഉടമകള്‍ക്ക് ഈ പിഴത്തുക അടയ്ക്കാനാകുന്നില്ല. ദിവസേന ആയിരക്കണക്കിനാളുകള്‍ക്കാണ് പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കുന്നത്.അവരില്‍ വലിയൊരു വിഭാഗത്തിനും സൈറ്റില്‍ ശരിയായ ഫോണ്‍നമ്ബര്‍ ഇല്ല. പലരും ഇപ്പോള്‍ മറ്റ് നമ്ബരുകളാകും ഉപയോഗിക്കുക. ഇവര്‍ക്കൊന്നും പിഴ അടയ്ക്കാന്‍ കഴിയുന്നില്ല.ഒട്ടുമിക്ക വാഹന ഉടമകളുടെയും പക്കല്‍ പരിവഹന്‍ സൈറ്റില്‍ വര്‍ഷങ്ങള്‍ക്കുമുമ്ബ് നല്‍കിയ ഫോണ്‍നമ്ബര്‍ കാണില്ല. ചിലര്‍ പുതിയ നമ്ബര്‍ ആധാര്‍കാര്‍ഡുമായിപ്പോലും ബന്ധിപ്പിച്ചുകഴിഞ്ഞു. ഒ.ടി.പി.ലഭിക്കാതെ വന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ നേരിട്ടെത്തിയെങ്കിലേ പണമടയ്ക്കാന്‍ കഴിയൂ.

പിഴ അടയ്ക്കാന്‍ വൈകിയാല്‍ കോടതി നടപടികളിലേക്ക് നീങ്ങും. പരിവഹന്‍ സൈറ്റില്‍ പിഴകിട്ടുന്ന വാഹനഉടമകള്‍ക്ക്, ഫോണ്‍ നമ്ബര്‍ മാറ്റി നല്‍കാനുള്ള ക്രമീകരണമുണ്ടായാല്‍ പ്രശ്നം പരിഹരിക്കാം. പിഴയടയ്ക്കാന്‍ നോട്ടീസ് ലഭിക്കുന്നവര്‍ ചെലാന്‍ നമ്ബരോ, വാഹന നമ്ബരോ നല്‍കിയാല്‍ വാഹന്‍ സൈറ്റിലെ പഴയ നമ്ബരിലേക്ക് സ്വമേധയാ പാസ്വേര്‍ഡ് പോകുകയാണിപ്പോള്‍.അടുത്തിടെയാണ് പിഴ അടയ്ക്കുന്നതില്‍ ഈ മാറ്റം വരുത്തിയത്. അതുവരെയും ഒ.ടി.പി.ഇല്ലാതെതന്നെ ഓണ്‍ലൈനായി സ്വന്തം നിലയിലോ, അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ പിഴ അടയ്ക്കാമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group