Home Featured ബെംഗളൂരു: മരങ്ങളെ ചുറ്റിയുള്ള ദീപാലങ്കാരങ്ങൾ നിരോധിക്കാൻ ബിബിഎംപി.

ബെംഗളൂരു: മരങ്ങളെ ചുറ്റിയുള്ള ദീപാലങ്കാരങ്ങൾ നിരോധിക്കാൻ ബിബിഎംപി.

ബെംഗളൂരു∙ മരങ്ങളെ ചുറ്റിയുള്ള ദീപാലങ്കാരങ്ങൾ നിരോധിക്കാൻ ബിബിഎംപി. ലംഘിക്കുന്നവരിൽ നിന്ന് പിഴ ഉൾപ്പെടെ ചുമത്തും. നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളോട് ചേർന്നുള്ള തണൽ മരങ്ങളിൽ തീവ്രപ്രകാശമേറിയ എൽഇഡി ലൈറ്റുകൾ ചുറ്റിവരിഞ്ഞുള്ള ദീപാലങ്കാരങ്ങൾ വ്യാപകമായതോടെയാണ് നടപടി. മരങ്ങളുടെ സ്വാഭാവിക വളർച്ചയെ നശിപ്പിക്കുന്ന ദീപാലങ്കാരങ്ങൾ നീക്കണമെന്ന ആവശ്യവുമായി നേരത്തെ പരിസ്ഥിതി സംഘടനകൾ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധലഭിക്കുന്നതിന് വേണ്ടിയാണ് വിവിധ നിറങ്ങളിലുള്ള എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് അലങ്കാരങ്ങൾ നടത്തുന്നത്.

ഇപ്പോള്‍ തക്കാളിയാണ് സൂപ്പര്‍സ്റ്റാര്‍’; പുണെയിലെ കര്‍ഷകന് ലഭിച്ചത് 2.8 കോടിരൂപ

തക്കാളി വില റോക്കറ്റ് പോലെ കുതിക്കും തോറും തക്കാളി വിറ്റ് കോടികള്‍ കൊയ്യുന്ന കര്‍ഷകരെ കുറിച്ചുള്ള വാര്‍ത്തകളും ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്.സാധാരണ കാര്‍ഷികോത്പന്നങ്ങളുടെ വില കൂടിയാല്‍ കര്‍ഷകര്‍ക്ക് കാര്യമായ ലാഭം ലഭിക്കാറില്ലെങ്കിലും ഇത്തവണ പതിവിനു വിപരീതമാണ് കാര്യങ്ങള്‍. തക്കാളി വിറ്റ് ഒരു മാസം കൊണ്ട് ഒന്നരക്കോടി നേടിയ പുണെയില്‍ നിന്നുള്ള കര്‍ഷകനെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്.

എന്നാല്‍ ആ റെക്കോഡ് മറികടന്ന് തക്കാളി വിറ്റ് 2.8 കോടി രൂപ നേടിയതായി അവകാശപ്പെട്ട് മറ്റൊരു കര്‍ഷകനെത്തിയതായി ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.പുണെയില്‍ നിന്ന് തന്നെയുള്ള കര്‍ഷകനായ ഈശ്വര്‍ ഗായ്കറാണ് പതിനേഴായിരം പെട്ടി തക്കാളി വിറ്റ് 2.8 കോടി രൂപ ലഭിച്ചതായി വ്യക്തമാക്കിയത്. ഇനി നാലായിരം പെട്ടികള്‍ കൂടി സ്റ്റോക് ഉണ്ടെന്നും അതും വിറ്റാല്‍ മൂന്നര കോടിയോളം രൂപ തക്കാളികൃഷിയിലൂടെ തനിക്ക് നേടാനാകുമെന്നും ഈശ്വര്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group