ബെംഗളൂരു: നഗരത്തിൽ കനത്ത മഴ പെയ്തതിന്പിന്നാലെ, ബൃഹത് ബെംഗളൂരു മഹാനഗര പാലക (ബിബിഎംപി) അഡ്മിനിസ്ട്രേറ്റർ രാകേഷ് സിംഗ് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ഓരോ വാർഡിലും ഒരു എഞ്ചിനീയറെ നിയമിക്കാൻ ഉത്തരവിട്ടു.അടുത്ത മൂന്ന് ദിവസത്തേക്ക് നഗരത്തിൽ കൂടുതൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ച സാഹചര്യത്തിലാണ് തീരുമാനം.രാത്രിയിൽ പെയ്ത മഴയെ തുടർന്ന് നിരവധി റോഡുകളും വീടുകളും അടിപ്പാതകളും വെള്ളത്തിനടിയിലായത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി.
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തിങ്കളാഴ്ച രാത്രി ബിബിഎംപിയുടെ കമാൻഡ് സെന്ററിൽ അപ്രതീക്ഷിത സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.നഗരത്തിൽ കൂടുതൽ മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ അതിന് വേണ്ടി തയ്യാറെടുക്കാൻ, നഗരത്തിലെ 198 വാർഡുകൾക്കും ഒരു എഞ്ചിനീയറെ നിയമിക്കാൻ ബിബിഎംപി അഡ്മിനിസ്ട്രേറ്റർ എല്ലാ സോണൽ കമ്മീഷണർമാരോടും ആവശ്യപ്പെട്ടു.എൻജിനീയർക്കാണ് ദുരന്തനിവാരണ ചുമതല. അടഞ്ഞുകിടക്കുന്ന ഡ്രെയിനേജുകൾ വൃത്തിയാക്കുക, മഴവെള്ളം ഒഴുകുന്ന ഓടകളിലെ ചെളി നീക്കുക, റോഡുകളിലെ കുഴികൾ നികത്തുക, കാൽനടയാത്രക്കാരുടെ പാതകൾ നന്നാക്കുക തുടങ്ങിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് മൂലമുള്ള നാശനഷ്ടങ്ങൾ വിലയിരുത്താനും ബിബിഎംപി ഉത്തരവിട്ടു. ജനങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുന്നതിന് വെള്ളം കെട്ടിനിൽക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട വീടുകളുടെ പട്ടിക തയ്യാറാക്കാൻ ബിബിഎംപി എല്ലാ കമ്മീഷണർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്.വെള്ളപ്പൊക്കത്തിന്റെ കാരണം ചൂണ്ടിക്കാണിക്കാൻ പൗരസമിതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ സഹകർ നഗറിലും മറ്റ് പ്രദേശങ്ങളിലും നിരവധി വീടുകളിൽ വെള്ളം കയറി.അടുത്ത ദിവസങ്ങളിൽ നഗരത്തിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ബെല്ലന്തൂർ, വർത്തൂർ തടാകങ്ങളിൽ സൂയിസ് ഗേറ്റുകൾ തുറക്കാൻ ബിബിഎംപി ബാംഗ്ലൂർ വികസന അതോറിറ്റി ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു.
ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും
ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ തീരുമാനം. 900 കോടിയോളം രൂപ ഇതിനായി മാറ്റിവയ്‌ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെ ഉള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴിയും തുക ലഭിക്കും. നാല് മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാലാണ് പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിക്കാന്‍ കഴിയാത്തതെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അതിന് പിന്നാലെയാണ് പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന ധനമന്ത്രിയുടെ പ്രസ്താവന വരുന്നത്.കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിന് എതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായി സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് അറിയിച്ചത്.