ബെംഗളൂരു : അഗ്നിരക്ഷാ സംവിധാനങ്ങളൊരുക്കിയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നഗരത്തിലെ 21 പബ്ബുകൾ പൂട്ടാൻ ബി.ബി.എം.പി. നിർദേശം നൽകി. നോർത്ത്, വെസ്റ്റ് സോണുകളിലെ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്ത പബ്ബുകൾക്കാണ് പൂട്ടാൻ നിർദേശം നൽകിയത്. ഇതിനുപുറമേ ബാറുകളും പബ്ബുകളും റസ്റ്ററന്റുകളും ഉൾപ്പെടെ 167 സ്ഥാപനങ്ങൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി. 14 ദിവസത്തിനകം തൃപ്തികരമായ മറുപടിലഭിച്ചില്ലെങ്കിൽ ഈ സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകും.
കഴിഞ്ഞ വ്യാഴാഴ്ച കോറമംഗലയിലെ’മഡ്പൈപ്പ്’ കഫേയിലുണ്ടായ തീപ്പിടിത്തത്തെത്തുടർന്നാണ് അഗ്നിരക്ഷാസേനയും ബി.ബി.എം.പി.യും നഗരത്തിലെ ബാറുകളിലും ഹോട്ടലുകളിലും പബ്ബുകളിലും പരിശോധന കർശനമാക്കിയത്. അനുമതിയില്ലാതെ ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ പ്രവർത്തിക്കുന്ന പബ്ബുകൾവരെ പരിശോധനയിൽ കണ്ടെത്തി. ഏതാനും റസ്റ്ററന്റുകൾ അഗ്നിരക്ഷാസേനയ്ക്ക് നൽകിയ കെട്ടിടത്തിന്റെ പ്ലാനിൽനിന്ന് വ്യത്യസ്തമായി മുറികളും അടുക്കളയും പുതുതായി നിർമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നിർമിതികൾക്ക് ബി.ബി.എം.പി.യിൽ നിന്നുള്ള അനുമതിയും നേടിയിരുന്നില്ല.
ഗ്യാസ് സിലിൻഡറുകൾ അനധികൃതമായി സൂക്ഷിക്കുന്നതാണ് പരിശോധനയിൽ കണ്ടെത്തിയ മറ്റൊരു പ്രധാന സുരക്ഷാവീഴ്ച. അടുക്കളയോട് ചേർന്ന് നിർമിക്കുന്ന ചെറു മുറികളിലാണ് ഒട്ടുമിക്ക റസ്റ്ററന്റുകളും ഗ്യാസ് സിലിൻഡറുകൾ സൂക്ഷിച്ചിരുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണിത്.വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ നഗരത്തിലെ മറ്റ് സ്ഥാപനങ്ങളിലും പരിശോധന നടത്താനൊരുങ്ങുകയാണ് അഗ്നിരക്ഷാസേനയും ബി.ബി.എം.പി.യും.
കുട്ടികളും മൃഗങ്ങളും മൃതദേഹങ്ങളും ആയി ലൈംഗിക ബന്ധമാകാം; ന്യായീകരിച്ച് പാഠപുസ്തകം, വിവാദമായപ്പോള്‍ പിൻവലിച്ചു
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായും മരിച്ചവരുമായും മൃഗങ്ങളുമായുമുള്ള ലൈംഗികതയെ ന്യായീകരിക്കുന്ന രീതിയില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് നീക്കം ചെയ്ത് ഇസ്ലാമിക് സെമിനാരി ദാറുല്‍ ഉലൂം ദയൂബന്ദ്.കുട്ടികളെക്കുറിച്ചുള്ള ആക്ഷേപകരവും അനുചിതവും നിയമവിരുദ്ധവുമായ ഉള്ളടക്കം അടങ്ങിയ മൗലാന അലി തന്‍വിയുടെ ബഹിഷ്തി സേവര്‍ എന്ന പുസ്തകം പാഠ്യപദ്ധയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടത്തിന് കത്തെഴുതുകയായിരുന്നു.
ഉടന്‍ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട് തരണമെന്നുമുള്ള ആവശ്യത്തെത്തുടര്‍ന്നാണ് സിലബസില്‍ നിന്നും പുസ്തകം നീക്കം ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം കുളിച്ചാല്‍ മതിയെന്നായിരുന്നു പുസ്തകത്തില്‍ പറയുന്നത്. ഇതേ പുസ്തകത്തിലെ തന്നെ 271ാം പേജിലെ ഞെട്ടിക്കുന്ന മറ്റൊരു ഭാഗം മരിച്ച സ്ത്രീയുമായോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായോ മൃഗവുമായോ ഉള്ള ലൈംഗികതയെ ന്യായീകരിക്കുന്നുമുണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പരാതി ലഭിച്ചതായി എന്‍സിപിസിആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പ്രഥമദൃഷ്ട്യാ, പരാതിയില്‍ അവതരിപ്പിച്ച ഉള്ളടക്കം നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ വിഷയം ഉയര്‍ത്തിക്കാട്ടിയതോടെ ഉള്ളടക്കം പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം ഒരു കമ്മിറ്റി രൂപീകരിച്ചു. സമിതിയുടെ നടപടി വൈകിയപ്പോള്‍, ഒക്‌ടോബര്‍ 19 ന് എന്‍സിപിസിആറിനു മുന്നില്‍ ഹാജരാകാന്‍ ഉന്നത ജില്ലാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതോടെ പാഠ്യപദ്ധതിയില്‍ നിന്ന് പുസ്തകം നീക്കം ചെയ്തതായി ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിക്കുകയായിരുന്നു.