ബെംഗളൂരു: ടെൻഡർ ക്ഷണിക്കാതെ ജയനഗറിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിൽ കടകൾ അനുവദിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ലോകായുക്തയ്ക്ക് കർണാടക ഹൈക്കോടതിയുടെ ഉത്തരവ്.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗധം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അന്വേഷണത്തിനുള്ള ഉത്തരവിട്ടത്. എം ശരണു സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവിട്ടത്.
ബിബിഎംപിയുടെ ക്രമക്കേടുകളിൽ കാഴ്ചക്കാരനായി മിണ്ടാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ ലോകായുക്തയോട് മൂന്ന് മാസത്തിനുള്ളിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി അഭ്വർത്ഥിച്ചു. അന്വേഷണവുമായി സഹകരിക്കാനും കോടതി ബിബിഎംപി ചീഫ് കമ്മീഷണർക്ക് നിർദേശം നൽകി.