ബെംഗളൂരു: ജോലിയിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിബിഎംപി. രോഗബാധിതനായ ഒരാൾ ഒരാഴ്ചത്തെ ഹോം ഐസൊലേഷൻ പൂർത്തിയാക്കി രോഗലക്ഷണങ്ങളിൽ നിന്ന് മുക്തനായതിനാൽ സർട്ടിഫിക്കറ്റ് അനാവശ്യമായതിനാൽ നിർബന്ധിക്കരുതെന്ന് സ്വകാര്യ സ്ഥാപനങ്ങളോട് ബിബിഎംപി അഭ്യർത്ഥിച്ചു.
ഷെഡ്യൂൾ ചെയ്ത ഹോം ഐസൊലേഷൻ കാലാവധി പൂർത്തിയാക്കി ഓഫീസിലേക്ക് മടങ്ങുന്ന ജീവനക്കാർ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയോ ഹാജരാക്കുകയോ ചെയ്യേണ്ടതില്ലെന്ന് ബിബിഎംപി ചൊവ്വാഴ്ച വ്യക്തമാക്കി. ചില ബിബിഎംപി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതിയെ തുടർന്നാണ് ഈ തീരുമാനം.