ബംഗളൂരു:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രതിദിന പരിശോധനയുടെ എണ്ണം 5,000 ആക്കി ഉയർത്തി ബിബിഎംപി. കോവിഡ് സാങ്കേതിക ഉപദേശക സമിതിയാണ് പരിശോധനകളുടെ എണ്ണം ഉയർത്താൻ നിർദേശിച്ചത്. കഴിഞ്ഞ ദിവസം 5,500 പേരെ പരിശോധിച്ചതായി ബിബിഎംപി ആരോഗ്യ കമ്മിഷണർ കെ.വി.ത്രിലോക് പറഞ്ഞു.
ബസ് സ്റ്റാൻഡുകളിലും മാർക്കറ്റുകളിലും ഉൾപ്പെടെ രോഗലക്ഷണമുള്ളവരെ പരിശോധിക്കുന്ന ബൈൽ യൂണിറ്റുകളെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.പരിശോധനകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പോസിറ്റീവ് കേസുകൾ കൂടാൻ സാധ്യതയു ഉണ്ടെന്നും എന്നാൽ സ്ഥിരികരണ നിരക്ക് വരധിച്ചാൽ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ വെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു.
മദ്യം നല്‍കി പെണ്‍സുഹൃത്തിനെ ബലാത്സംഗം ചെയ്‌ത് കാട്ടില്‍ ഉപേക്ഷിച്ചു ; 22 കാരിക്ക് ദാരുണാന്ത്യം
ചെയ്‌തു റായ്‌പൂര്‍ : ഛത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയില്‍ വിവാഹിതനായ യുവാവ് പെണ്‍ സുഹൃത്തിനെ ബലാത്സംഗം ചെയ്‌ത് കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അവശനിലയിലായ യുവതി ചികിത്സയ്‌ക്കിടെ മരണപ്പെട്ടു. ഡിസംബര്‍ 24 നാണ് ദാരുണമായ സംഭവം നടന്നത്.പെണ്‍കുട്ടിയെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കടമ്ബല്‍ സ്വദേശികളായ ബുധ്രു ഒയാമി (22), ബിജു റാം ഒയാമി (20) എന്നിവരെ ബച്ചേലി പൊലീസ് അറസ്‌റ്റ് ചെയ്‌തു.
വിവാഹിതനായ പ്രതി ബുധ്രു അതേ പ്രദേശത്ത് തന്നെ താമസിക്കുന്ന 22 കാരിയായ പെണ്‍കുട്ടിയുമായി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അടുപ്പം സ്ഥാപിച്ചിരുന്നു.സംഭവം നടന്ന ദിവസം പെണ്‍കുട്ടിയെ കാണണമെന്ന് പ്രതി ആവശ്യപ്പെടുകയും അയാളുടെ സുഹൃത്തായ ബിജു റാം ഒയാമി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി പധാപൂരിലെ മൊബൈല്‍ ടവറിന് സമീപം കാട്ടില്‍ എത്തിക്കുകയുമായിരുന്നു.
പിന്നീട് ഇവര്‍ ഒന്നിച്ചിരുന്ന് മദ്യം കഴിക്കുകയും പെണ്‍കുട്ടി ബോധരഹിതയായി വീഴുകയും ചെയ്‌തു.ഈ അവസരം മുതലാക്കി ബുധ്രു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കാട്ടില്‍ ഉപേക്ഷിച്ച് ബിജുവിനൊപ്പം രക്ഷപ്പെടുകയുമായിരുന്നു. രാത്രി മുഴുവന്‍ അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ പിറ്റേന്ന് ഗ്രാമവാസികള്‍ കണ്ടെത്തുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു. എന്നാല്‍ ചികിത്സയ്‌ക്കിടെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.