ബെംഗളൂരു :ബിബിഎംപി തിരഞ്ഞെടുപ്പു നടത്താൻ 3 മാസത്തെ സാവകാശം കൂടി വേണമെന്ന് സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. പരിഷ്കരിച്ച വാർഡ് സംവരണ പട്ടിക പുറത്തി റക്കാൻ കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചതിനെ തുടർന്നാണിത്.പിന്നാക്ക സമുദായ സംവരണം സംബന്ധിച്ച വിശദാംശങ്ങൾ ജസ്റ്റിസ് ഭക്തവത്സല കമ്മിഷനോടു സർക്കാർ തേടിയിട്ടുണ്ട്ന്നും എന്നാൽ ഇതിനായി സമയം വേണ്ടി വരുമെന്ന് കമ്മിഷൻ അറിയിച്ചതായും അഡീഷനൽ അഡ്വക്കറ്റ് ജനറൽ ധ്യാൻ ചിന്നപ്പ കോടതിയെ ധരിപ്പിച്ചു.
കേസ് 6ന് വീണ്ടും പരിഗണിക്കും.ബിബിഎംപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സർക്കാർ ഓഗസ്റ്റ് 3ന് പുറത്തിറക്കിയ വാർഡ് സംവരണ വിജ്ഞാപനം ഹൈക്കോടതി സെപ്റ്റംബർ 30ന് റദ്ദാക്കിയിരുന്നു. തുടർന്ന് ഡിസംബർ 31ന് മുൻപ് തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു നിർദേശം നൽകി.
വാർഡ് സംവരണ പട്ടികയെ ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു നടപടി. ബിബിഎംപി പരിധിയിലെ 243 വാർഡുകളിൽ വനിതകൾക്ക് 126, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് 81, പട്ടികജാതിക്ക് 28, പട്ടിക വർഗത്തിന് 4 എന്നിങ്ങനെ സംവരണം ചെയ്തുള്ള പട്ടികയാണു കോടതി റദ്ദാക്കിയത്.
198 വാർഡുകൾ 243 ആയി ഉയർത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാതെ ബിബിഎംപി തിരഞ്ഞെടുപ്പ് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2020 സെപ്റ്റംബർ 10ന് ബിബിഎംപി ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നു നിലവിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണുള്ളത്.
മൊബൈല്‍ കമ്ബനി ജീവനക്കാരെന്ന വ്യാജേനെയെത്തി ടവര്‍ മോഷ്ടിച്ച് കള്ളന്മാര്‍; മോഷണം നടത്തിയത് മൂന്ന് ദിവസമെടുത്ത്
ബീഹാറില്‍ നിന്ന് വിചിത്രമായൊരു മോഷണക്കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തവണ 50 മീറ്റര്‍ നീളമുള്ള മൊബൈല്‍ ടവറാണ് കള്ളന്മാര്‍ കടത്തിയത്.ടവര്‍ വച്ചിരുന്ന സ്ഥലം ഉടമയെ മൊബൈല്‍ കമ്ബനി ജീവനക്കാരെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു മോഷണം. മൂന്ന് ദിവസമെടുത്താണ് മോഷ്ടാക്കള്‍ മൊബൈല്‍ ടവര്‍ മുറിച്ച് കടത്തിയത്.ബിഹാറിലെ പറ്റ്‌നക്കടുത്തുള്ള യാര്‍പുര്‍ രജപുത്താനയിലാണ് സംഭവം.
ഇവിടെത്ത മൊബൈല്‍ ടവര്‍ കുറച്ചുനാളായി പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് ജി.ടി.പി.എല്‍ ഹാത്ത്‌വേ എന്ന കമ്ബനി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. അവിടെ ചെന്ന ഉദ്യോഗസ്ഥര്‍ ഞെട്ടുന്ന കാഴ്ച്ചയാണ് കണ്ടത്. തങ്ങളുടെ മൊബൈല്‍ ടവര്‍ നിന്നിടത്ത് വെറും കോണ്‍ക്രീറ്റ് പ്ലാറ്റ്ഫോമാണ് അവര്‍ കണ്ടത്.അരവിന്ദ് സിങ് എന്നയാളുടെ ഭൂമിയിലാണ് ടവര്‍ സ്ഥാപിച്ചിരുന്നത്.
സംഭവത്തെപറ്റി അദ്ദേഹം പറയുന്നത് ഇങ്ങിനെ:നല്ലരീതിയില്‍ വസ്ത്രം ധരിച്ച നാലഞ്ചുപേര്‍ ജി.ടി.പി.എല്‍ ഹാത്ത്‌വേ ലിമിറ്റഡില്‍ നിന്നുള്ളവരെന്ന് പറഞ്ഞ് എന്നെ സമീപിക്കുകയായിരുന്നു. മൊബൈല്‍ ടവറിന്റെ കരാര്‍ അവസാനിച്ചെന്നും അതിനാല്‍ അത് നീക്കം ചെയ്യാനാണ് വന്നതെന്നും ഇവര്‍ അറിയിച്ചു. വന്നവര്‍ കമ്ബനിയുടെ ബാഡ്ജുകളും തിരിച്ചറിയല്‍ കാര്‍ഡുകളും ധരിച്ചിരുന്നു. കുറച്ചുനാളായി വാടക ലഭിക്കാത്തതിനാലും വിലകൂടിയ സ്ഥലം ഒഴിപ്പിക്കാമെന്നും വിചാരിച്ച് ഞാന്‍ ടവര്‍ നീക്കം ചെയ്യാന്‍ സമ്മതിച്ചു’.
‘എയര്‍സെല്‍ മൊബൈല്‍ കമ്ബനി 15-16 വര്‍ഷമായി ടവര്‍ സ്ഥാപിച്ചിട്ട്. അക്കാലത്ത് പ്രതിമാസ വാടക 10,000 രൂപയായിരുന്നു. എയര്‍സെല്‍ അടച്ചുപൂട്ടിയപ്പോള്‍ ജി.ടി.പി.എല്‍ ടവര്‍ ഏറ്റെടുത്തു. എന്നാല്‍ പിന്നീട് കൃത്യമായി പണം ലഭിച്ചിരുന്നില്ല’-അരവിന്ദ് കൂട്ടിച്ചേര്‍ത്തു.അടുത്ത ദിവസം തന്നെ തങ്ങളുടെ ജീവനക്കാര്‍ വന്ന് ടവര്‍ അഴിച്ചു കൊണ്ടുപോവുമെന്ന് പറഞ്ഞാണ് ആദ്യം വന്നവര്‍ പോയതെന്നും അദ്ദേഹം പറയുന്നു.
പറഞ്ഞതുപോലെ പത്തിരുപത്തഞ്ച് പേര്‍ അടുത്ത ദിവസം തന്നെ സ്ഥലത്തെത്തി. അവരുടെ കൈയില്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ മൊബൈല്‍ ടവര്‍ ഓരോ ഭാഗങ്ങളായി രണ്ടുമൂന്ന് ദിവസം കൊണ്ട് അഴിച്ചുമാറ്റി. അതിനുശേഷം, ആ സാധനങ്ങളെല്ലാം ഒരു ട്രക്കില്‍ കയറ്റി കൊണ്ടുപോയി. കമ്ബനി ഉദ്യോഗസ്ഥര്‍ ആണെന്നു കരുതിയതിനാല്‍ താന്‍ ഇക്കാര്യം മറ്റാരോടും പറഞ്ഞില്ല എന്നും സ്ഥലമുടമ പറഞ്ഞു.
വിവരം അറിഞ്ഞതോടെ യഥാര്‍ഥ മൊബൈല്‍ കമ്ബനിക്കാര്‍ അന്തംവിട്ടു. 19 ലക്ഷം രൂപ വിലയുള്ള ടവര്‍ തങ്ങള്‍ അറിയാതെയാണ്, മറ്റാരോ വന്ന് അടിച്ചുമാറ്റിയതെന്ന് കമ്ബനി ഉദ്യോഗസ്ഥര്‍ പറയുന്നു. മൊബൈല്‍ കമ്ബനി ഉടമകള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 25 പേരടങ്ങുന്ന കവര്‍ച്ചാ സംഘം തങ്ങളുടെ പ്രതിനിധികള്‍ ആണെന്ന് പറഞ്ഞ് മൊബൈല്‍ ടവര്‍ അടിച്ചുമാറ്റുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും, കവര്‍ച്ചാ സംഘത്തെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.
അടുത്തിടെ, ബിഹാറില്‍ ബെഗുസാരായി ജില്ലയിലെ ഒരു റെയില്‍വേ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ട ട്രെയിന്‍ എഞ്ചിന്‍ വലിയ തുരങ്കം കുഴിച്ച് കവര്‍ച്ചക്കാര്‍ പല ഭാഗങ്ങളായി കടത്തിയിരുന്നു. പല കഷണങ്ങളായി എഞ്ചിന്‍ അടര്‍ത്തി മാറ്റി ദിവസങ്ങള്‍ എടുത്താണ് കവര്‍ച്ചക്കാര്‍ തുരങ്കം വഴി കടത്തിയത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഞ്ചിന്റെ 95 ശതമാനം ഭാഗങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബീഹാറിലെ റോഹ്താസ് ജില്ലയില്‍ ഈ വര്‍ഷം ആദ്യം ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന മോഷ്ടാക്കള്‍ തകര്‍ന്ന ഉരുക്ക് പാലത്തിന്റെ ഭാഗങ്ങള്‍ മോഷ്ടിച്ച് കടത്തിയിരുന്നു.