ബെംഗളുരു നിരത്തിലെ തട്ടുകടകൾക്ക് ഭക്ഷ്യസുരക്ഷ, ശുചിത്വ നിലവാരം പുലർത്താൻ വേണ്ട (എഫ്എ സ്എസ്എഐ) പരിശീലനം നൽകാൻ പദ്ധതിയുമായി ബിബിഎംപി വെസ്റ്റ് സോണിലെ ഗാന്ധിനഗർ, മല്ലേശ്വരം രാജാജിനഗർ, മഹാലക്ഷ്മി ലെയോട്ട്, ചാമരാജ്പേട്ട് എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിക്ക് തുടക്കമിടുന്നത്. എഫ്എസ്എസ്എഐ സർട്ടിഫിക്കറ്റ് നേടുന്നവർക്ക് മാത്രമേ തെരുവ് കച്ചവടത്തിനുള്ള ലൈസൻസ് അനുവദിക്കുകയും
ലൈസൻസ് നമ്പർ ഉൾപ്പെടെഉന്തുവണ്ടിയിൽ.പ്രദർശിപ്പിക്കണം.കച്ചവടത്തിനുപയോഗിക്കു
ന്ന സ്ഥലവും ഉന്തുവണ്ടിയും എല്ലാ ദിവസവും വൃത്തിയാക്കുക യും അണുനശീകരണം നടത്തുകയും വേണം. ശുദ്ധജല ലഭ്യത ഉറപ്പാക്കണം. പാത്രത്തിന് മുകളിൽ പ്ലാസ്റ്റിക് കവർ വിരിച്ച് ഭക്ഷണം നൽകരുത്. വെജ്, നോൺ വെജ് ഭക്ഷണത്തിന് പ്രത്യേക പാത്രങ്ങൾ വേണം. പാചകക്കാർ ശുചി ത്വം പാലിക്കണം. ദ്രവ, ഖരമാലിന്യങ്ങൾ ശേഖരിക്കാൻ പ്രത്യേക വീപ്പകൾ സ്ഥാപിക്കണം തുടങ്ങിയ നിർദേശങ്ങൾ പാലിക്കണം. ഇത് പരിശോധിക്കാൻ ആരോഗ്യവിഭാഗവും ബിബിഎംപി മാർഷലുമാരും സ്ഥിരമായി പരിശോധന നടത്തും.
ദക്ഷിണേന്ത്യൻ, ഉത്തരേ ന്ത്യൻ, ചൈനീസ് വിഭവങ്ങളാണ് കൂടുതലായി വിറ്റഴിയുന്നത്. മിക് ച്ച ഭക്ഷണം നൽകുന്നതിനായി നേരത്തെ നഗരത്തിൽ വിദേശമാ തൃകയിൽ ഫുഡ് ട്രക്കുകൾക്ക് അനുമതി നൽകിയിരുന്നു. വി വിധ മെട്രോ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരി ച്ചായിരുന്നു ഫുഡ് ട്രക്കുകൾക്ക് അനുമതി നൽകിയിരുന്നത്. വാഹനങ്ങളിൽ അടുക്കള ഉൾപ്പെടെ ക്രമീകരിച്ചുള്ള ഫുഡ് ട്രക്കുകൾ നഗരത്തിലെത്തുന്ന സന്ദർശകരെയും ആകർഷിച്ചിരുന്നു.എന്നാൽ പാർക്കിങ്, മാലിന്യ സംസ്കരണവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഏറി വന്നതോടെ ഇവയ്ക്കുള്ള അനുമതി പിന്നീട് ബിബിഎംപി പിൻവലിച്ചു.