Home Featured ബെംഗളൂരു :ഈജിപുര മേൽപ്പാലം നിർമാണത്തിനായി മരം മുറിക്കൽ ; എതിർപ്പറിയിക്കാം

ബെംഗളൂരു :ഈജിപുര മേൽപ്പാലം നിർമാണത്തിനായി മരം മുറിക്കൽ ; എതിർപ്പറിയിക്കാം

ബെംഗളൂരു : വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നഈജിപുര മേൽപ്പാലം നിർമാണത്തിനായി 157 മരങ്ങൾ മുറിക്കാനൊരുങ്ങി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). മരങ്ങൾ മുറിക്കുന്നതിൽ എതിർപ്പ് അറിയിക്കാൻ ഈ മാസം അവസാനം വരെ സമയം നൽകിയിട്ടുണ്ട്.

ബി.ബി.എം.പി. എൻജിനിയറിങ് വിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഡി.സി.എഫ്.) ആണ് മരം മുറിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. 10 മീറ്ററിലധികം ഉയരമുള്ളവയാണ് മുറിക്കുക.നിലവിൽ റോഡിൻ്റെ ഇരുവശങ്ങളിലും തണലേകി നിൽക്കുന്ന മരങ്ങളാണ് മുറിക്കേണ്ടി വരുന്നത്.

കച്ചവടക്കാർക്കും കാൽനടയാത്രക്കാർക്കുമെല്ലാം ഉപകാരപ്പെടുന്നതാണ് ഈ മരങ്ങൾ. അതിനാൽ ഇവ മുറിക്കേണ്ടി വരുമ്പോൾ പ്രതിഷേധം ഉയരാനുള്ള സാധ്യതയുണ്ട്.അസിം പ്രേംജി സർവകലാശാലയിലെ ഗവേഷകർ തയ്യാറാക്കിയ പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (ഇ.ഐ.എ.) റിപ്പോർട്ട് വ്യക്തിഗത അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ബെംഗളൂരുവിന്റെ ഹരിതാഭ നശിപ്പിക്കുന്നതിൽ ആശങ്ക ഉയർത്തിയിരുന്നു. ഈജിപുര മെയിൻ റോഡ് ജങ്ഷൻ മുതൽ കേന്ദ്രീയ സദൻ ജങ്ഷൻ വരെയാണ് രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം നിർമിക്കുന്നത്.

2017-ൽ സിംപ്ലെക്‌സ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്കായിരുന്നു നിർമാണ കരാർ നൽകിയത്.2019-ൽ മേൽപ്പാലം നിർമാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം.എന്നാൽ, നിർമാണം പതുക്കെയായിരുന്നു. ഇതിന്റെ ഫലമായി ടെൻഡർ റദ്ദാക്കി.

പിന്നീട് നിർമാണം പുനരാരംഭിക്കാൻ പല തവണ ടെൻഡർ ക്ഷണിച്ചു. ഇതിനിടെ ഹൈക്കോടതിയുടെ ഇടപെടലും ഉണ്ടായി. നിലവിൽ ഏഴു വർഷം കൊണ്ട് മേൽപ്പാലത്തിന്റെ 50 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായത്. 2026-ൽ മേൽപ്പാലം യാത്രക്കാർക്കായി തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരീക്ഷയ്ക്കിടെ ആർത്തവം, പാഡ് ആവശ്യപ്പെട്ടതിന് ഒരു മണിക്കൂർ വിദ്യാർത്ഥിനിയെ പുറത്തു നിർത്തി; സംഭവം യുപിയില്‍

ലഖ്നൗ: പരീക്ഷയ്ക്കിടെ സാനിറ്ററി പാഡ് ആവശ്യപ്പെട്ടതിന് 11-ാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്ന് പുറത്തിറക്കി നിർത്തതായി പരാതി. റായ്ബറേലിയിലെ ഒരു ​ഗേൾസ് സ്കൂളിലാണ് സംഭവം. പെൺകുട്ടിയെ ഒരു മണിക്കൂറോളം പുറത്ത് നിർത്തിയതായാണ് പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. വിഷയത്തിൽ ഔദ്യോഗിക അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്. സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധങ്ങളാണ് സ്കൂളിന് നേരെ ഉയരുന്നത്.

ശനിയാഴ്ച്ച പരീക്ഷയ്ക്കിടെ ആർത്തവം ആരംഭിച്ച വിദ്യാർഥിനി സാനിറ്ററി പാഡിനായി വിദ്യാർത്ഥികളോടും തുടർന്ന്  പ്രിൻസിപ്പലിനോടും സഹായം തേടിയപ്പോഴായിരുന്നു പുറത്ത് നിർത്തിയതെന്ന് പരാതിയിൽ പറയുന്നു. സഹായിക്കുന്നതിനു പകരം വിദ്യാർത്ഥിനിയെ അവഗണിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ആർത്തവം തുടങ്ങിയെന്ന് മനസിലാക്കിയ മകൾ പരീക്ഷ എഴുതാനായി സഹായം തേടിയതാണെന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു

പ്രിൻസിപ്പലിനോട് സാനിറ്ററി പാഡ് ആവശ്യപ്പെട്ടപ്പോൾ ക്ലാസ് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ഒരു മണിക്കൂറോളം പുറത്ത് നിൽക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനി പറഞ്ഞു. സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ സ്‌കൂൾ ഇൻസ്‌പെക്ടർ (ഡിഐഒഎസ്), സംസ്ഥാന വനിതാ കമ്മീഷൻ, വനിതാ ക്ഷേമ വകുപ്പ് എന്നിവർക്ക് പിതാവ് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.വിഷയം അന്വേഷിച്ചുവരികയാണെന്നും കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും ജില്ലാ സ്കൂൾ ഇൻസ്പെക്ടർ ദേവകി നന്ദൻ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group