ബെംഗളൂരു: നഗര നിരത്തുകളിൽ അപകടം വിതയ്ക്കുന്ന കുഴികളും മറ്റും കണ്ടെത്താൻ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സർവേയ്ക്ക് ബിബിഎംപി. പ്രധാന നിരത്തുകളും ഇടറോഡുകളും അടക്കം ബെംഗളൂരുവിലെ 1434 കിലോമീറ്റർ റോഡിലാണു സർവേ നടത്തുക. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ചാണു സർവേ നടത്തുക.
അടയാള ബോർഡുകൾ, സീബ്ര ക്രോസിങ്ങുകൾ, ഹബ്ബുകൾ എന്നിവയുടെ അപര്യാപ്തത കണ്ടെത്താൻ സാങ്കേതിക വിദ്യയുടെ ഉപയോഗം സഹായിക്കും. തകർന്ന നടപ്പാതകൾ, തെരുവ് വിളക്കുകളുടെ കാര്യക്ഷമത ഉൾപ്പെടെയുള്ളവയും കണ്ടെത്തും.സർവേയിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങൾ പരിഹരിച്ചു നഗര നിരത്തുകളുടെ ഗുണമേന്മ വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ബിബിഎംപി ഉദ്യോഗസ്ഥർ അറിയിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി 15 കിലോമീറ്റർ റോഡിൽ സർവേ നടത്തിയിരുന്നു.ഇതു വിജയകരമായതോടെയാണ് പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. 15 കിലോമീറ്ററിന് 5 ലക്ഷം രൂപ എന്ന നിരക്കിൽ ഇതിനായുള്ള ടെൻഡറുകൾ ക്ഷണി ച്ചിട്ടുണ്ട്.
കര്‍ണാടകയിലെ മറാത്തി ഗ്രാമങ്ങളെ ചേര്‍ക്കല്‍ പ്രമേയം പാസാക്കി മഹാരാഷ്ട്ര
നാഗ്പുര്‍: കര്‍ണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളെ തങ്ങളിലേക്കു ചേര്‍ക്കുന്നതിന് ‘നിയമപരമായി മുന്നോട്ടുനീങ്ങാന്‍’ തീരുമാനിക്കുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കി മഹാരാഷ്ട്ര നിയമസഭ.നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കര്‍ണാടക നിയമസഭ ഈയിടെ പ്രമേയം പാസാക്കിയതിനുപിന്നാലെയാണ് അതിര്‍ത്തി തര്‍ക്കത്തിന് പുതിയ മാനം നല്‍കി മഹാരാഷ്ട്ര നിയമസഭയും സമാനവഴിയില്‍ നീങ്ങുന്നത്.
ആദ്യം ഇത്തരമൊരു പ്രമേയം കൊണ്ടുവന്നതിലൂടെ കര്‍ണാടകയാണ് തര്‍ക്കം രൂക്ഷമാക്കിയതെന്ന് ഇരുസഭകളിലും പ്രമേയം അവതരിപ്പിക്കവേ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ആരോപിച്ചു. ‘നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള, മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങള്‍ക്കും ബെളഗാവി, കാര്‍വാര്‍, നിപാനി, ബിദര്‍, ഭാല്‍കി നഗരങ്ങള്‍ക്കുമൊപ്പം മഹാരാഷ്ട്ര ഉറച്ചുനില്‍ക്കുന്നു.
ഈ ഗ്രാമങ്ങളും നഗരങ്ങളും പൂര്‍ണമായും മഹാരാഷ്ട്രയോട് ചേര്‍ക്കണമെന്ന് സുപ്രീംകോടതിയില്‍ നിയമപരമായി ആവശ്യപ്പെടും’ -പ്രമേയം വ്യക്തമാക്കുന്നു.വിഷയത്തില്‍ സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിക്കുംവരെ തര്‍ക്കം രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഇരുസംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍, കര്‍ണാടക ഇത് ലംഘിക്കുകയായിരുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
തര്‍ക്കത്തില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കുമെന്നും ഒരിഞ്ച് ഭൂമി പോലും മഹാരാഷ്ട്രക്ക് വിട്ടുകൊടുക്കില്ലെന്നും വ്യാഴാഴ്ച പാസാക്കിയ പ്രമേയത്തില്‍ കര്‍ണാടക നിയമസഭ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയാണ് തര്‍ക്കം സൃഷ്ടിച്ചതെന്നും പ്രമേയം കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെ, സുപ്രീംകോടതി വിധി വരുന്നവരെ തര്‍ക്ക ഗ്രാമങ്ങളെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കണമെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) ആവശ്യപ്പെട്ടിരുന്നു. 1957ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചതുമുതല്‍ ആരംഭിച്ചതാണ് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം.