തെരുവുനായകളുടെ കഴുത്തിൽ ചിപ്പ് സ്ഥാപിക്കാനുള്ള പദ്ധതിയും ബി.ബി.എം.പി. ആവിഷ്‌കരിച്ചുവരുകയാണ്. കണക്കെടുപ്പിന് ശേഷം പരീക്ഷാണാടിസ്ഥാനത്തിൽ നൂറു നായകളിൽ ചിപ്പ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. വാക്‌സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ വിവരങ്ങളാണ് ചിപ്പിൽ ഉൾപ്പെടുത്തുക.
സ്‌കാനർ ഉപയോഗിച്ച് ചിപ്പ് സ്‌കാൻ ചെയ്യുമ്പോൾ ഈ വിവരങ്ങൾ അധികൃതർക്ക് ലഭിക്കും.ആദ്യഘട്ട പരീക്ഷണം വിജയമാണെങ്കിൽ കൂടുതൽ നായകളിൽ ചിപ്പ് ഘടിപ്പിക്കാനാണ് ബി.ബി.എം.പി.യുടെ തീരുമാനം.ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായവും തേടും.
നിഖിലിന്റെ എം.കോം രജിസ്ട്രേഷൻ റദ്ദാക്കി; ബി.കോം തുല്യതാ സർട്ടിഫിക്കറ്റ് പിൻവലിക്കാനും ഉത്തരവ്
തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്റെ എം.കോം രജിസ്ട്രേഷൻ റദ്ദാക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ഉത്തരവിട്ടു. റായ്പുരിലെ കലിംഗ സർവകലാശാലയുടെ പേരിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് ഹാജരാക്കിയായിരുന്നു നിഖിൽ എം.എസ്.എം കോളേജിൽ പ്രവേശനം നേടിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് രജിസ്ട്രേഷൻ റദ്ദാക്കാൻ ഉത്തരവിട്ടത്.
നിഖിൽ കലിംഗ സർവകലാശാലയുടെ വിദ്യാർഥി ആയിരുന്നില്ലെന്നും ഡിഗ്രി വ്യാജമാണെന്നും കലിംഗ സർവകലാശാല അറിയിച്ചിരുന്നു. സർവകലാശാലയുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്താൻ ശ്രമിച്ച നിഖിൽ തോമസിനെതിരേ നടപടി കൈക്കൊള്ളണമെന്ന് സർവകലാശാല രജിസ്ട്രാറോട് കലിംഗ സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള സർവകലാശാലയിൽ നിഖിൽ കലിംഗ സർവകലാശാലയുടെതെന്ന രീതിയിൽ സമർപ്പിച്ച ബി.കോം തുല്യതാ സർട്ടിഫിക്കറ്റ് പിൻവലിക്കാനും വി.സി. ഉത്തരവിട്ടു. പ്രവേശനം സംബന്ധിച്ച് എം.എസ്.എം. കോളേജ് അധികൃതരുടെ വിശദീകരണം ഇന്നുതന്നെ ലഭിക്കണമെന്ന് സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം കോളേജിനെതിരേയും നടപടി ഉണ്ടാകും.