ബംഗളുരു: ബ്രഹ്ഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് ഓഗസ്റ്റ് 30 ന് ബെംഗളൂരുവിലെ ഇറച്ചി കടകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
കന്നടയിൽ ബിബിഎംപി പുറപ്പെടുവിച്ച ഒരു ഉത്തരവിൽ പറയുന്നു, “കൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് ആഗസ്റ്റ് 30 തിങ്കളാഴ്ച ഇറച്ചി കടകൾ അടച്ചിടും.”
ഈ അവസരത്തിൽ ബിബിഎംപി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും മാംസം വിൽക്കുന്നതും നിരോധിച്ചുകൊണ്ട് പൊതു അറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.