ബംഗളൂരു: വോട്ടര്‍ ഡേറ്റ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ട് നാല് ബി.ബി.എം.പി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.സന്നദ്ധസംഘടനയായ ചിലുമെ ട്രസ്റ്റിന്റെ പ്രതിനിധികള്‍ക്ക് വ്യാജ ഐ.ഡി കാര്‍ഡ് നല്‍കിയെന്നാണ് പ്രതികള്‍ക്കെതിരായ ആരോപണം.
റവന്യൂ ഓഫിസര്‍മാരായ ചന്ദ്രശേഖര്‍ കെ. (മഹാദേവപുര), സുഹൈല്‍ അഹ്മദ് (ശിവാജിനഗര്‍), ഭീമാശങ്കര്‍ (ചിക്പേട്ട്), അസിസ്റ്റന്റ് റവന്യൂ ഓഫിസര്‍ മഹേഷ് (ആര്.ആര് നഗര്‍) എന്നിവരെയാണ് കഴിഞ്ഞദിവസം അള്‍സൂര്‍ ഗേറ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കുറ്റാരോപിതരായ നാലു പേരെയെയും നവംബര്‍ 21ന് ബി.ബി.എം.പി സസ്പെന്‍ഡ് ചെയ്തിരുന്നു.
13ാം വയസില്‍ തുടക്കം, ഇപ്പോള്‍ 36ാം വര്‍ഷത്തില്‍ ; വ്യാപാരികള്‍ക്ക് ഉന്തുവണ്ടിയില്‍ തെളിനീരെത്തിച്ച് സന്തോഷ്
കോട്ടയം : ഉന്തുവണ്ടിയില്‍ വലിയ പാത്രങ്ങളില്‍ വെള്ളവുമായി പോകുന്ന മധ്യവയസ്കന് പൊന്‍കുന്നംകാര്‍ക്ക് പുതുമയുള്ള കാഴ്ചയല്ല. അവര്‍ എന്നും കാണുന്നതാണിത്. 36 വര്‍ഷമായി പൊന്‍കുന്നത്തെ വ്യാപാര സ്ഥാപനങ്ങളില്‍ കുടിവെള്ളം എത്തിച്ചുനല്‍കുന്നത് സന്തോഷ് ഭാസ്കരനാണ്.13ാമത്തെ വയസിലാണ് സന്തോഷ് കടകളില്‍ വെള്ളമെത്തിച്ച് തുടങ്ങിയത്. പഞ്ചായത്ത് കിണറ്റില്‍ നിന്ന് വെള്ളം കോരി ഉന്തുവണ്ടിയിലാണ് സന്തോഷ് കടകളിലെത്തിക്കുന്നത്. അന്ന് കടകളില്‍ വെള്ളമെത്തിക്കാന്‍ നിരവധി പേരുണ്ടായിരുന്നു.
എന്നാലിപ്പോള്‍ സ്ഥിതി മാറി. ഇന്ന് പൊന്‍കുന്നത്തെ കടകളില്‍ വെള്ളമെത്തിക്കാന്‍ സന്തോഷ് മാത്രമാണുള്ളത്.മൂന്ന് പതിറ്റാണ്ടിലധികമായി കടകളില്‍ ഉന്തുവണ്ടിയില്‍ വെള്ളമെത്തിച്ച് പൊന്‍കുന്നം സ്വദേശി പഞ്ചായത്ത് കിണറ്റില്‍ നിന്ന് വെള്ളം കോരി ഉന്തുവണ്ടിയിലെ വലിയ പാത്രത്തില്‍ നിറയ്ക്കും. എന്നിട്ട് കലങ്ങളിലാക്കി തലച്ചുമടായാണ് കടകളിലെത്തിക്കുന്നത്. ഒരു കലം വെള്ളത്തിന് 10 രൂപയാണ് സന്തോഷ് വാങ്ങിക്കുന്നത്.എന്നും വെളുപ്പിന് രണ്ടുമണിക്ക് തുടങ്ങുന്ന ജോലി 11 മണിയോടെ അവസാനിക്കും.
മീന്‍ കട മുതല്‍ പെട്ടിക്കടയില്‍ വരെ വെള്ളം എത്തിക്കുന്നത് സന്തോഷാണ്. 3 പതിറ്റാണ്ടായി ചെയ്യുന്ന ജോലി ഇങ്ങനെ തന്നെ അങ്ങ് പോകട്ടെ എന്നാണ് സന്തോഷിന് പറയാനുള്ളത്. ഒരു ദിവസം സന്തോഷ് അവധിയെടുത്താല്‍ പ്രതിസന്ധിയിലാകുന്നത് പൊന്‍കുന്നത്തെ മുപ്പതോളം വ്യാപാരികളാണ്.ഇതുവരെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സന്തോഷ് പറയുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സന്തോഷിന്റെ കുടുംബം.