Home Featured ബംഗളൂരു:അഞ്ചിന ഗ്യാരന്റി പദ്ധതി ;ബി.ബി.എം.പി ഹെല്‍പ് ലൈൻ ആരംഭിച്ചു.

ബംഗളൂരു:അഞ്ചിന ഗ്യാരന്റി പദ്ധതി ;ബി.ബി.എം.പി ഹെല്‍പ് ലൈൻ ആരംഭിച്ചു.

ബംഗളൂരു: സിദ്ധരാമയ്യ സർക്കാർ നടപ്പാക്കിയ അഞ്ചിന സാമൂഹിക സുരക്ഷ പദ്ധതികളെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാൻ ബി.ബി.എം.പി പരിധിയില്‍ ഹെല്‍പ് ലൈൻ ആരംഭിച്ചു.ശക്തി യോജന, ഗൃഹലക്ഷ്മി യോജന, അന്ന ഭാഗ്യ യോജന, ഗൃഹജ്യോതി യോജന, യുവശക്തി യോജന പദ്ധതികളുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിനായാണ് ഹെല്‍പ് ലൈൻ. പരാതികള്‍ 9480683972 എന്ന നമ്ബറില്‍ അറിയിക്കാം.

ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു

ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോട്ടയം ഏറ്റുമാനൂർ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണു മരിച്ചത് ബുധനാഴ്ച അർധരാത്രി കോഴിക്കോട് മീഞ്ചന്ത മേല്‍പാലത്തിനു സമീപമായിരുന്നു അപകടം.ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബിടെക് അവസാന വർഷ വിദ്യാര്‍ത്ഥിയാണ്. പിതാവ്: ജോബി മാത്യു (മെഡിക്കല്‍ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ടെക്നിക്കല്‍ ഓഫിസർ, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബയോമെഡിക്കല്‍ ഡിപ്പാർട്മെന്റ് മേധാവി). മാതാവ്: ഡല്‍റ്റി ജോബി (പാലാ മാർ സ്ലീവാ നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പല്‍). സഹോദരൻ: ജോയല്‍ ജോബി (സോഫ്റ്റ്‌വെയർ എൻജിനീയർ

You may also like

error: Content is protected !!
Join Our WhatsApp Group