Home Featured വെള്ളക്കെട്ട് തടയാൻ എൻജിനീയർമാർക്ക് നിർദേശം നൽകി ബിബിഎംപി

വെള്ളക്കെട്ട് തടയാൻ എൻജിനീയർമാർക്ക് നിർദേശം നൽകി ബിബിഎംപി

by മൈത്രേയൻ

ബെംഗളൂരു: അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാൻ വാർഡ് തലത്തിൽ നടപടികൾ സ്വീകരിക്കാൻ ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത. കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴയിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സാഹചര്യത്തിലാണ് വാർഡ് തലത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.

കഴിഞ്ഞ ദിവസങ്ങളിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ ബിബിഎംപി സോണൽ എൻജിനീയർമാരെത്തിയെങ്കിലും കടുത്ത ജനരോഷമാണ് അവർക്ക് നേരിടേണ്ടി വന്നത്. അപകട ഭീഷണിയിലുള്ള മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്കും വീടുകൾക്കും വളരെയധികം നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഉണങ്ങി വീഴാൻ പാകത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ പരാതി നൽകിയിട്ടും അധികൃതർ മെല്ലെപ്പോക്കു നയമാണ് സ്വീകരിച്ചതെന്ന് പ്രദേശവാസികൾ ആരോപിച്ചു.

*കണ്ണൂര്‍, കാര്‍വാര്‍ എന്നിവിടങ്ങളില്‍ നിന്ന് ബംഗളുരുവിലേക്കുള്ള ട്രെയിനുകളുടെ യാത്രാസമയം ജൂണ്‍ 1 മുതല്‍ കുറയും; യാത്രക്കാരില്‍ സന്തോഷം*

50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ശിവാജി നഗറിൽ തുരങ്കപാതയുടെ നിർമാണം തുടങ്ങിയതോടെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണ്. ഇത് സംബന്ധിച്ചുള്ള ജനങ്ങളുടെ പരാതികൾ ബിഎംആർസി അവഗണിച്ചതായും പ്രദേശവാസിയായ ശാന്തരാജ് പറഞ്ഞു.ഭൂഗർഭ ടാങ്കുകൾ ശുചീകരിക്കാൻ പോലും ആളുകളെ കിട്ടാൻ ബുദ്ധിമുട്ടാണ്. കഴിഞ്ഞ വർഷത്തിനിടെ 4-ാം തവണയായാണ് ശിവാജി നഗറിലെ വീടുകളിൽ വെള്ളം കയറുന്നത്. മെട്രോ നിർമാണത്തിന് പുറമേ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സമീപത്തെ റോഡുകൾ ഉയർത്തിയതോടെ മഴവെള്ളം കുത്തിയൊലിച്ച് താഴ്ന്ന പ്രദേശങ്ങളിലേക്ക് എത്തുകയാണെന്നും ശാന്തരാജ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group