ബെംഗളൂരു : ബെംഗളൂരുവിൽ കൊതുക് പെരുകുന്നത് നിയന്ത്രിക്കാനുള്ള നടപടികളുമായി സംസ്ഥാന ആരോഗ്യവകുപ്പും ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബി.ബി.എം.പി.). കൊതുകു പെരുകുന്നത് നിയന്ത്രിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ മജസ്റ്റിക്കിന് സമീപം ഗോപാൽപുരയിൽ 120 കൊതുകു കെണികൾ സ്ഥാപിച്ചു.25 അടി അകലത്തിലാണ് കെണികൾ സ്ഥാപിച്ചത്. പ്രദേശത്ത് ഡെങ്കിപ്പനി, സിക്ക വൈറസ്, മലേറിയ എന്നിവ പടരുന്നത് തടയുകയാണ് ലക്ഷ്യം. കലത്തിന്റെ ആകൃതിയിലുള്ള കെണികളിൽ വെള്ളവും കീടനാശിനിയും നിറയ്ക്കും.
ഇത് ഈഡിസ് കൊതുകുകളെ മുട്ടയിടാൻ ആകർഷിക്കുകയും പിന്നീട് കൊതുകുകളെയും മുട്ടകളെയും നശിപ്പിക്കുകയും ചെയ്യും. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പദ്ധതി ഉദ്ഘാടനം ചെയ്തു.മുംബൈ ധാരാവിയിൽ നടപ്പാക്കിയ മാതൃകയാണ് പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചത് വിജയം കണ്ടാൽ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇങ്ങനെ കെണിയൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ബി.എം.സി.ആർ.ഐ.) എം.എസ്. രാമയ്യ മെഡിക്കൽ കോളേജും പഠനത്തിന്റെ ഭാഗമാകും.ബി.ബി.എം.പി. ചീഫ് ഹെൽത്ത് ഓഫീസർ ഡോ. സയ്യിദ് സിറാജുദ്ദീൻ മദനി, നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്‌ടർ മുഹമ്മദ് ഷരീഫ്, ബി.ബി.എം.പി. വെസ്റ്റ് സോൺ ഹെൽത്ത് ഓഫീസർ ഡോ. മനോരഞ്ജൻ ഹെഗ്ഡെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
അമ്മ ജോലി ചെയ്യിക്കും, അടിക്കും ;വീട്ടിലെക്കില്ലെന്ന് ആസാം ബാലിക
വീട്ടിലേക്ക് പോകാൻ താത്പര്യമില്ലെന്ന് അസാം ബാലിക ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിച്ചതായി ചെയർപേഴ്സണ്‍ ഷാനിബ ബീഗം.അമ്മ കഠിനമായി വീട്ടുജോലികള്‍ ചെയ്യിക്കുകയും അടിക്കുകയും ചെയ്തതിനാലാണ് വീടുവിട്ടത്. അമ്മയുടെ ബാഗില്‍ നിന്ന് 150 രൂപയെടുത്ത് കഴക്കൂട്ടത്ത് നിന്ന് ബസില്‍ തമ്ബാനൂർ റെയില്‍വേ സ്റ്റേഷനിലെത്തി. അടുത്ത ട്രെയിനില്‍ കയറി പോയി. സ്ഥലം അറിയില്ലായിരുന്നെങ്കിലും ആരോടും സഹായം ചോദിച്ചില്ല. ട്രെയിനില്‍ ബുദ്ധിമുട്ടുണ്ടായില്ല. ട്രെയിനില്‍ കുറെ സ്ത്രീകളുണ്ടായിരുന്നു. ഒരു സ്ത്രീ ബിരിയാണി വാങ്ങി തന്നു.
ബാത്റൂമില്‍ പോയപ്പോള്‍ രണ്ട് ആണ്‍കുട്ടികള്‍ ഫോട്ടോയെടുക്കാൻ ശ്രമിച്ചു. തടഞ്ഞപ്പോള്‍ അവർ പിൻവാങ്ങി. ബിരിയാണി കഴിച്ച് കിടന്ന് ഉറങ്ങിപ്പോയി. വിശാഖപട്ടണത്ത് വച്ച് കുറെ സ്ത്രീകള്‍ തങ്ങളുടെ കുട്ടിയാണെന്ന് അവകാശപ്പെട്ടെങ്കിലും കുട്ടി അതൊന്നും ശ്രദ്ധിക്കുകയോ പതറുകയോ ചെയ്തില്ല. വൈദ്യപരിശോധന നടത്തി ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റിയുടെ ഷെല്‍ട്ടറിലേക്ക് മാറ്റിയ കുട്ടിക്ക് കൗണ്‍സലിംഗ് ആരംഭിച്ചു.
പത്ത് ദിവസമെങ്കിലും കൗണ്‍സലിംഗിന് വേണ്ടി വരും. അതിന് ശേഷം കുട്ടിയുടെ അഭിപ്രായമറിഞ്ഞിട്ടേ അന്തിമ തീരുമാനമെടുക്കൂ. മാതാപിതാക്കള്‍ക്കും കൗണ്‍സലിംഗ് നല്‍കും. കുട്ടിയുടെ പൂർണസംരക്ഷണം കമ്മിറ്റി ഏറ്റെടുക്കുമെന്നും ചെയർപേഴ്സണ്‍ അറിയിച്ചു.