ബെംഗളൂരു : നഗരത്തിൽ ചട്ടങ്ങൾപാലിക്കാതെ 20,500 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ബെംഗളൂരു കോർപ്പറേഷന്റെ കണക്ക്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം കണ്ടെത്തിയത്.ഇതിനോടകം 16,449 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മറ്റുള്ള സ്ഥാപനങ്ങൾക്കെതിരായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.ഇടറോഡുകളിലാണ് ഇത്തരം സ്ഥാപനങ്ങളിൽ ഭൂരിഭാഗവുമുള്ളത്.ചുരുങ്ങിയത് റോഡിന് 12 മീറ്റർ വീതിയെങ്കിലും വേണമെന്നാണ് കണക്ക്.
എന്നാൽ പലയിടങ്ങളിലും കച്ചവടക്കാർ പാതയോരങ്ങൾ കൈയേറി അനധികൃതമായി കെട്ടിടങ്ങളും ഷെഡ്ഡുകളും നിർമിക്കുന്നതാണ് പതിവ്. ഇത്തരം കൈയേറ്റങ്ങൾക്കെതിരേ പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കൈയേറ്റങ്ങൾ നീക്കാൻ കടയുടമകൾ തയ്യാറായിരുന്നില്ല. ഇതോടെയാണ് അതത് സോണൽ കമ്മിഷണർമാരുടെ നേതൃത്വത്തിൽ നേരിട്ട് പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചത്.
കണക്കനുസരിച്ച് ഏറ്റവും കൂടുതൽ അനധികൃത നിർമിതികളുള്ളത് ബെംഗളൂരു സൗത്ത് സോണിലാണ്.അതേസമയം, താത്കാലിക കടകളും തട്ടുകടകളും നീക്കം ചെയ്യുന്നതിന് പകരം കച്ചവടക്കാർക്ക് മറ്റ് സംവിധാനങ്ങളൊരുക്കണമെന്നാണ് തെരുവോര കച്ചവടക്കാരുടെ ആവശ്യം.ആയിരക്കണക്കിന് കുടുംബങ്ങൾ ഇത്തരം കച്ചവടങ്ങളിലൂടെ ജീവിതം മുന്നോട്ടു നീക്കുന്നുണ്ടെന്നും കച്ചവടക്കാൻ ചൂണ്ടിക്കാട്ടുന്നു.
ഫോണില്‍ സംസാരിച്ചുനില്‍ക്കെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ട്രെയിനില്‍നിന്ന് പുറത്തേക്ക് വീണു മരിച്ചു
തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ മൊബൈല്‍ഫോണില്‍ സംസാരിച്ചുനിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എസ്.ഐ പുറത്തേക്ക് വീണ് മരിച്ചു.തിരുവനന്തപുരം ആര്യനാട് കോട്ടയ്ക്കകം അണയ്ക്കര ശിശിരത്തില്‍ കെ അനില്‍കുമാര്‍(55) ആണ് ട്രിച്ചിയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്.ട്രെയിന്‍ യാത്രയ്ക്കിടെ മൊബൈലില്‍ സംസാരിക്കുമ്ബോള്‍ തുറന്നുവെച്ച വാതില്‍ വന്ന് ഇടിച്ചാണ് അനില്‍കുമാര്‍ പുറത്തേക്ക് വീണത്.
ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ട്രിച്ചിയിലെ ജോലിസ്ഥലമായ ദിണ്ഡിവനം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്ബോഴാണ് അപകടം ഉണ്ടായത്.മൊബൈല്‍ ഫോണിന് സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് എസി കോച്ചിന്‍റെ വാതില്‍ തുറന്ന് സംസാരിക്കുമ്ബോഴാണ് അനില്‍കുമാര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ട്രെയിന്‍ ദിണ്ഡിവനം സ്റ്റേഷനില്‍ എത്തിയപ്പോള്‍ അനില്‍കുമാറിനെ കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് വിജനമായ സ്ഥലത്ത് റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. ഭാര്യ റോസിലിന്‍, മകന്‍ നിഖില്‍.