ബെംഗളൂരു: ജയനഗറിൽ പുതിയ റോഡുകൾ കേബിളിടാൻ കുത്തിപ്പൊളിച്ചതിന് 4 കമ്പനികൾക്ക് ബിബിഎംപി 20 ലക്ഷം രൂപ വീതം പിഴ ശിക്ഷ ചുമത്തി.ജിയോ, എയർടെൽ, ടെലി സോണിക് നെറ്റ്വർക്സ്, വിഎസി ടെലി ഇൻഫ് സൊലൂഷൻ എന്നീ കമ്പനികൾക്ക് എതിരെയാണ് നടപടി.
പുതുതായി നിർമിച്ച റോഡുകൾ അനുമതിയില്ലാതെ കുത്തി പ്പൊളിക്കുകയും നടപ്പാതകൾ കയ്യേറി ടവറുകളും മരങ്ങളിൽ കേബിളുകളും സ്ഥാപിക്കുകയും ചെയ്തതിന് എതിരെ പ്രദേശവാസികൾ ബിബിഎംപിക്ക് പരാതി നൽകിയിരുന്നു.
ബെംഗളൂരു: സംസ്ഥാനത്തെ റോഡപകടങ്ങളിൽ മുന്നിൽ ബെളഗാവി
ബെംഗളൂരു: സംസ്ഥാനത്തെ റോഡപകടങ്ങളിൽ മുന്നിൽ ബെളഗാവി ജില്ല. 2021-22 വർ ഷത്തിൽ ബെളഗാവിയിൽ മാത്രം 816 പേരാണ് അപകടങ്ങളിൽ മരിച്ചത്. 2,853 പേർക്ക് പരുക്കേറ്റു. സംസ്ഥാനത്ത് ഇക്കാലയളവിൽ 9,868 പേർക്കാണ് അപകടങ്ങളിൽ ജീവൻ നഷ്ടമായത്. 40,483 പേർക്ക് പരുക്കേറ്റു.
അപകടങ്ങളിൽ 2-ാം സ്ഥാനത്തുള്ള ബെംഗളുരു നഗര ജില്ലയിൽ 633 പേർ മരിക്കുകയും 2,777 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ദേശീയപാതയിലും സംസ്ഥാന പാതയിലും രാത്രിയിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് 1,416 പേരുടെയും അപകടങ്ങൾക്കിടയാക്കിയതിന് 6,180 പേരുടെയും ലൈസൻസ് മോട്ടർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു.