ബംഗളുരു: നഗരത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളു ടെ എണ്ണം ഇനിയും ഔദ്യോഗിക മായി പറയാനാകാതെ ബിബിഎം പി. അനധികൃത കെട്ടിടങ്ങൾ കണ്ടെത്താനുള്ള സർവേ തുടരു കയാണെന്നു അധികൃതർ പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച പൊതുതാൽപര്യ ഹർജി അടുത്ത മാസമാദ്യം വീണ്ടും പരിഗണിക്കു മുൻപേ, ഇത്തരം കെട്ടിടങ്ങളെല്ലാം പൊളിക്കാൻ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്തയ്ക്കു നിർദേശം നൽകിയിരുന്നു.
ഇതുവരെ പരിശോധന നട ത്തിയ 6000 കെട്ടിടങ്ങളിൽ 4279 എണ്ണം, അതായത് 71 ശതമാന ത്തിനു മുകളിൽ കെട്ടിടങ്ങൾ ചട്ട വിരുദ്ധമായാണ് നിർമിച്ചതെന്നു കണ്ടെത്തിയിരുന്നു. ശേഷിച്ച ശേഷിച്ച കെട്ടിടങ്ങളുടെയും പരിശോധന നടക്കുകയാണ്. 2007നു ശേഷം നിർമിച്ച കെട്ടിടങ്ങളുടെയെല്ലാം സർവേ 2023 ജൂണിലെ പൂർത്തിയാവുകയുള്ളൂ എന്നും ബിബിഎം പി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ ചട്ടവിരുദ്ധമായി നിർമിച്ചതെന്നു കണ്ടെത്തിയ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ആരെയാണ് ഭയക്കുന്നതെന്നും ബിബിഎംപിക്കു സംരക്ഷണം നൽകാൻ കോടതിയുൾപ്പെടെയുള്ള സംവിധാനങ്ങൾ ഒപ്പമുണ്ടെന്നും ഹൈക്കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു.