ബെംഗളുരു; കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടങ്ങൾ തകർന്ന് വീണത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിക്കാനുള്ള തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിബിഎംപി.
2019 ൽ നടത്തിയ സർവ്വെ പ്രകാരം ഇത്തരം 185 കെട്ടിടങ്ങൾ ബിബിഎംപിയുടെ പരിധിയിൽ ഉണ്ടെന്നും അവ പൊളിക്കണമെന്നും നിർദേശം നൽകിയിരുന്നു.
എന്നാൽ വെറും പത്ത് എണ്ണം മാത്രമാണ് നീക്കം ചെയ്തത്. 175 കെട്ടിടങ്ങൾ പൊളിക്കാനുള്ള നോട്ടീസ് ഉടമകൾക്ക് ഉടനടി നൽകാൻ മന്ത്രി ബിബിഎംപിക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് റവന്യുമന്ത്രി ആർ അശോക ബിബിഎംപി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി