ബെംഗളൂരു: വ്യാപനം പരിധിവിടുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡ് വാർ റൂം സജ്ജീകരിച്ച് ബിബിഎംപി. ആശുപത്രികളിലെ കോവിഡ് കിടക്കകളുടെ കണക്കെടുത്തു വരുന്നു. ആശുപത്രി കിടക്കകളുടെ ലഭ്യത, കോവിഡ് കുത്തിവയ്പ് കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ 24 മണിക്കൂറും ലഭ്യമാക്കാനാണിത്. ഇതിനിടെ ബെംഗളുരുവിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 154 ആയി ഉയർന്നു. കൂടുതലും അപ്പാർട്മെന്റ് കോംപ്ലക്സുകളാണ്.
കർണാടകയിൽ ഇന്നലെ 2479 പേർ പോസിറ്റീവായതിൽ 2053 പേർ ബെംഗളൂരുവിൽ നിന്നാണ്. നഗരത്തിൽ വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങൾ വേണ്ടതുണ്ട്. ആദ്യ 2 തരംഗങ്ങളെ പോലെ ബെംഗളൂരുവായിരിക്കും മൂന്നാം തരംഗത്തിന്റെയും പ്രഭവ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തിൽ വിദേശത്തു നിന്ന് ഇത്രയേറെ യാത്രക്കാർ വന്നിറങ്ങുന്ന സാഹചര്യത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ടതുണ്ട്.
ബിബിഎംപി പരിധിയിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ക്രിസ്മസ് അവധി കഴിഞ്ഞ് റഗുലർ ക്ലാസുകൾ ആരംഭിക്കാതെ നഗരത്തിലെ ഒരു വിഭാഗം സ്വകാര്യ സ്കൂളുകൾ. ഇന്നലെ മുതൽ തുടങ്ങേണ്ടിയിരുന്ന റഗുലർ ക്ലാസുകൾ ചില സ്കൂൾ മാനേജ്മെന്റുകൾ ഇടപെട്ട് ഓൺലൈനിലേക്കു മാറ്റിയിട്ടുണ്ട്.
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
അപ്ഡേറ്റുകൾക്ക്
👉 Whatsapp- https://chat.whatsapp.com/ESPArOZE35zHxjHttfqVPW
👉Facebook- https://www.facebook.com/bangaloremalayalimedia/
👉Telegram- https://t.me/bangaloremalayalinews
- ബംഗളുരുവിൽ കോളേജുകൾ ഉൾപ്പെടെ അടച്ചിടും ;ലോക്ക്ഡൗൺ സമാനമായ നിയന്ത്രങ്ങൾ കർണാടക സർക്കാരിന്റെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ പരിശോധിക്കാം
- അതിർത്തിയിൽ കടുപ്പിച്ചു കർണാടക;കേരളത്തിൽ നിന്നും വരുന്നവരെ കർശനമായി പരിശോധിക്കും അതിർത്തി ഗ്രാമങ്ങളിൽ ചെക്പോസ്റ്റുകൾ സജ്ജം ;മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
- കർണാടക അതിർത്തിയിൽ ബസുകൾ തിരിച്ചുവിട്ടു
- വാർ റൂം സജ്ജീകരിച്ച് ബിബിഎംപി