ബെംഗളൂരു: സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ 28 ദിവസം കൊണ്ടു 1000 കോടിരൂപ വസ്തുനികുതി പിരിച്ചെടുത്ത് ബിബിഎംപി. മേയ് 31നുള്ളിൽ നികുതി അടയ്ക്കുന്നവർക്ക് 5 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു.
വസ്തുവിനെ കുറിച്ചുള്ള ഉടമസ്ഥരുടെ സാക്ഷ്യപ്പെടുത്തലിൽ വൈരുധ്യമുണ്ടോയെന്ന് കണ്ടെത്താൻ ഡോൺ സർവേ നടത്തിയതായി ബിബി എംപി റവന്യൂ വിഭാഗം സ്പെഷൽ കമ്മീഷണർ ആർ.എൽ.ദീപക് പറഞ്ഞു. വാണിജ്യ വൈദ്യുതി കണക്ഷനുകളെടുത്തിട്ടുള്ള വസ്തുക്കൾക്ക് പാർപ്പിട വിഭാഗത്തിൽ നികുതിയടച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണന്നും ദീപക് പറഞ്ഞു.
പാഠപുസ്തക അവലോകന കമ്മിറ്റി പിരിച്ചുവിട്ട് കര്‍ണ്ണാടക ഭരണകൂടം; കാലാവധി കഴിഞ്ഞെന്നും മാറ്റങ്ങള്‍ ചര്‍ച്ചചെയ്‌തെന്നും ബൊമ്മെ
ബംഗ്ലൂരു: പാഠപുസ്തക അവലോകന കമ്മിറ്റി പിരിച്ചുവിട്ട് കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാര്‍. പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് നടപടി.കൂടുതല്‍ പഠനത്തിന് ശേഷം വിദ്യാഭ്യാസവകുപ്പിന് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.കമ്മിറ്റി ഇടക്കാലത്തല്ല പരിച്ചുവിട്ടത്. പാഠപുസ്തക അവലോകനം നടത്താനാണ് ഏല്‍പ്പിച്ചത്. അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എതിര്‍ വാദങ്ങളും സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ ബസവണ്ണയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളെ ചൊല്ലിയുള്ള വിവാദം ഇതിനിടെ ഉയര്‍ന്നതും സര്‍ക്കാര്‍ പരിഗണിച്ചെന്നും ബൊമ്മെ പറഞ്ഞു.