Home Featured ബംഗളുരു നഗരത്തിലെ 2800 കുഴികൾ അടച്ചതായി ബിബിഎംപി

ബംഗളുരു നഗരത്തിലെ 2800 കുഴികൾ അടച്ചതായി ബിബിഎംപി

ബെംഗളൂരു :നഗരത്തിലെ 2800 കുഴികൾ അടച്ചതായി ഫിക്സ് മൈസ്ട്രീറ്റ് ആപ്പിൽ രേഖപ്പെടു ബിബിഎംപി. 8 സോണുകളിലെ ബന്ധപ്പെട്ട സോണൽ എൻജിനീയർമാരാണ് അതത് വാർഡുകളിലെ നികത്തിയ കുഴികളുടെ ചിത്രങ്ങൾ ഉൾപ്പെടെ ആപ്പിൽ പോസ്റ്റ്പോസ്റ്റ് ചെയ്യുന്നത്.

കുഴികൾ നികത്തിയതിന്റെ ചിത്രങ്ങളും വിവരങ്ങളും ആപ്പിലൂടെ പൊതുജനങ്ങളെ അറിയിക്കണമെന്ന് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് നേരത്തെ നിർദേശം നൽകിയിരുന്നു.

ആസിഡ് ഇരകൾക്ക് വീടും സ്ഥലവും കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്

ബെംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് വീടും സ്ഥലവും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അറിയിച്ചു. റവന്യൂ വകുപ്പ് ആരംഭിച്ച ‘ഹലോ റവന്യൂ മന്ത്രി 72 മണിക്കൂറിൽ പെൻഷൻ വീട്ടുപടിക്കൽ എന്ന ഹെൽപ്പ് ലൈൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, ആസിഡ് ആക്രമണത്തിന് ഇരയായവർ കടുത്ത മാനസിക സംഘർഷത്തിനും സമൂഹത്തിന്റെ തിരസ്കരണത്തിനും വിധേയരാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അവരെ സഹായിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായതിനാൽ തന്നെ അവരുടെ പ്രതിമാസ പെൻഷൻ 3,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തുമെന്നും ഇതിന് പുറമെ അവർക്ക് സ്ഥലവും വീടും നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കൂടാതെ അവർക്ക് അന്തസ്സോടെ ജീവിതം നയിക്കാൻ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ സ്വയം തൊഴിലിന് 5 ലക്ഷം രൂപ വരെ ധനസഹായവും നൽകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group