Home Featured ബെംഗളൂരു :നഗരത്തിൽ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബി.ബി.എം.പി

ബെംഗളൂരു :നഗരത്തിൽ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബി.ബി.എം.പി

ബെംഗളൂരു :നഗരത്തിൽ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). യെശ്വന്തപുര, മല്ലത്തല്ലി, ലഗ്ഗെരെ, മൈലസാന്ദ്ര, മൈസൂരു റോഡ്, തുടങ്ങിയ സ്ഥലങ്ങളിലാണ് നടപ്പാത കൈയേറ്റം ഒഴിപ്പിച്ചത്.സോണൽ കമ്മിഷണർമാരും ജോയിന്റ് കമ്മിഷണർമാരും നടപ്പാതകൾ സന്ദർശിച്ച് വിലയിരുത്തിയ ശേഷമാണ് ഒഴിപ്പിക്കാൻ നിർദേശിച്ചത്.

ജീവനക്കാർ ജെ.സി.ബി.യുമായി എത്തിയാണ് നിർമിതികൾ പൊളിച്ചു നീക്കിയത്. ചെറുകിട കച്ചവടക്കാരാണ് കൂടുതലും നടപ്പാതകൾ കൈയേറിയിരുന്നത്. അതിനിടെ അപ്രതീക്ഷിതമായി കൈയേറ്റം ഒഴിപ്പിക്കാൻ അധികൃതർ എത്തിയതറിഞ്ഞ് പ്രതിഷേധവുമായി ചിലർ രംഗത്തെത്തി.അധികൃതർ ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.കാൽനടയാത്രക്കാരുടെ നിരന്തരമായ പരാതികളെ തുടർന്നാണ് ഒഴിപ്പിക്കൽ നടത്തിയത്.നടപ്പാതകൾ കൈയേറിയതു മൂലം കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയാണെന്നും അപകടസാധ്യത കൂടുന്നതായും അധികൃതർ പറഞ്ഞു.

നഗരത്തിന്റെ പല ഭാഗങ്ങളിലും നടപ്പാതകൾ കൈയേറി ചെറുകിട കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ബി.ബി.എം.പി. യുടെ എല്ലാ സോണുകളിലും നടപ്പാത കൈയേറ്റം ഒഴിപ്പിക്കാനാണ് നീക്കം.

അതുപോലെ തന്നെ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടായി നടപ്പാതകളിൽ തൂങ്ങിക്കിടക്കുന്ന കേബിളുകളും നീക്കും. ചില കച്ചവടക്കാർ വിൽക്കാനുള്ള സാധനങ്ങൾ അവരുടെ കെട്ടിടത്തിന് മുന്നിൽ നടപ്പാതയിലേക്ക് വെയ്ക്കാറുണ്ട്.ഇങ്ങനെ ചെയ്യുന്നവർക്ക് കോർപ്പറേഷൻ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. നടപടി കാൽനടയാത്രികരുടെ ബുദ്ധിമുട്ട് പരിഗണിച്ച് മൈസൂരു റോഡിൽ നടപ്പാത കൈയേറ്റം ഒഴിപ്പിക്കുന്നു

മാളിലെ എസ്കലേറ്ററിൽ മകളുടെ ചെരിപ്പ് കുടുങ്ങിയത് ചോദ്യം ചെയ്തു; കോഴിക്കോട് പ്രവാസിയെ മർദ്ദിച്ചെന്ന് പരാതി

കോഴിക്കോട്: മാളിലെ എസ്കലേറ്ററിൽ മകളുടെ ചെരിപ്പ് കുടുങ്ങിയത് ചോദ്യം ചെയ്ത പ്രവാസിയെ മർദ്ദിച്ചെന്ന് പരാതി. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി സജിത്തിനെയാണ് മർദ്ദിച്ചെന്ന് പരാതി ഉയരുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ ആയിരുന്നു സംഭവം. സജിത്തിന് മുഖത്തും വാരിയെല്ലിനും പരിക്ക് ഉണ്ട്. സജിത്ത് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

മാളിലെ എസ്കലേറ്ററിൽ മകളുടെ കാലില്‍ ഇട്ടിരുന്ന ചെരുപ്പ് കുടുങ്ങിയത്. ചെരുപ്പ് ഊരി മാറ്റിയതിനാൽ മറ്റു അപകടം ഉണ്ടായില്ല. എസ്കലേറ്ററിൽ കുടുങ്ങി ചെരുപ്പ് പൂര്‍ണമായും നശിച്ചിരുന്നു. കാല്‍ കുടുങ്ങിയ വലിയ അപകടമാകേണ്ടിയിരുന്നതിനാൽ ഇതിൽ പരാതി പറയാൻ അധികൃതരെ സമീപിക്കുകയായിരുന്നുവെന്ന് സജിത്ത് പറഞ്ഞു.

ഇതിനിടയിൽ മാള്‍ അധികൃതരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. പൊലീസിന് പരാതി നൽകുമെന്ന് സജിത്ത് പറഞ്ഞു. മകളുടെ പരാതി ബാലാവകാശ കമ്മീഷനും നൽകുമെന്നും സജിത്ത് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group